Tuesday December 06, 2016
Latest Updates

ഹാലോവിന് കുട്ടികളെ വിടുമ്പോള്‍…

ഹാലോവിന് കുട്ടികളെ വിടുമ്പോള്‍…

യര്‍ലണ്ടിന്റെ തനത് ആഘോഷമായ ഹാലോവിന്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ വിവിധ ദുരനുഭവങ്ങള്‍ കാരണം തങ്ങളുടെ മക്കളെയോര്‍ത്ത് ഭയപ്പെടുകയാണ് പല രക്ഷിതാക്കളും. ആഘോഷത്തിന്റെ ഭാഗമായി നമുക്ക് പരിചയമില്ലാത്ത പലരും വീട്ടില്‍ അതിഥികളായി എത്തിയേക്കാം. എന്നാല്‍ അതിഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും, ഇതില്‍ പലരും മാന്യമല്ലാത്ത രീതിയില്‍ പെരുമാറുന്നതും വീട്ടുകാര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.

ഹാലോവിന്‍ ആഘോഷ നാളുകള്‍ പ്രത്യേകിച്ച് ക്ഷണമൊന്നും ലഭിക്കാതെ തന്നെ കുട്ടികളും മറ്റും വേഷങ്ങള്‍ കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരം സന്ദര്‍ശകര്‍ ഇരച്ചു കയറുന്നതു കാരണവും, ഇവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ കാരണവും വീട്ടുകാര്‍ ബുദ്ധിമുട്ടിലാകുന്നതും പതിവു കാഴ്ച തന്നെ. അതിനാല്‍ത്തന്നെ ഈ ആഘോഷങ്ങളെ തമാശയായി പലരും ഇന്ന് കാണുന്നില്ല. ആഘോഷങ്ങള്‍ക്ക് മക്കളെ വിടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങളും, അറിഞ്ഞിരിക്കേണ്ട വസ്തുതകളും:
1. അലങ്കരിച്ചിരിക്കുന്ന വീടുകള്‍ മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
2. ഓരോ കുട്ടിക്കും ഒരു ലോലി മാത്രമാണ് സാധാരണയായി ലഭിക്കുക.
3. കുട്ടികളോടൊപ്പം രക്ഷിതാക്കളും നിര്‍ബന്ധമായും പോകുക.
4. വൈകിട്ട് 4 മണിക്കു മുമ്പ് കഴിവതും മറ്റു വീടുകളില്‍ സന്ദര്‍ശനം നടത്തുക.
5. രാത്രി, വീടുകളില്‍ വെട്ടമണഞ്ഞു കഴിഞ്ഞാല്‍ അവരെ ശല്യപ്പെടുത്താന്‍ പാടില്ല.
6. ‘താങ്ക് യൂ’ പറയാന്‍ മടിക്കരുത്.
7. കഴിയുമെങ്കില്‍ മറ്റ് വീടുകളിലെ ബാത്ത്റൂം ഉപയോഗിക്കുന്നത് ഒഴിവാക്കുക!
8. മറ്റ് വീടുകളില്‍ നിന്നും വൈന്‍ കഴിക്കുന്നതും ഒഴിവാക്കാം(!).

Scroll To Top