Friday December 09, 2016
Latest Updates

വത്തിക്കാനില്‍ ഉണ്ണിയേശുവിന്റെ രൂപം മോഷ്ടിക്കാന്‍ ശ്രമം ( വീഡിയോ)

വത്തിക്കാനില്‍ ഉണ്ണിയേശുവിന്റെ രൂപം മോഷ്ടിക്കാന്‍ ശ്രമം ( വീഡിയോ)

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണിയേശുവിന്റെ രൂപം മോഷ്ടിക്കാന്‍ ശ്രമം. ഫെമന്‍ എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകയായ അര്‍ദ്ധ നഗ്‌നയായ യുവതിയാണ് ഉണ്ണിയേശുവിന്റെ രൂപം മോഷ്ടിക്കാന്‍ ശ്രമിച്ചത്. വത്തിക്കാന്‍ പോലീസ് ഉടന്‍ തന്നെ യുവതിയെ അറസ്റ്റ് ചെയ്തു. ദൈവം സ്ത്രീയാണ് എന്ന് മാറിടത്തില്‍ എഴുതിയാണ് യുവതി ഉണ്ണിയേശുവിന്റെ രൂപം മോഷ്ടിക്കാന്‍ എത്തിയത്. 

ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് ക്രിസ്തുമസ് സന്ദേശം നല്‍കിക്കഴിഞ്ഞു അല്‍പ്പസമയം കഴിഞ്ഞാണ് സംഭവം നടന്നത്. മാര്‍പാപ്പ യൂറോപ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നതിനെതിരെ കഴിഞ്ഞ മാസവും വത്തിക്കാനില്‍ ഫെമന്‍ ഗ്രൂപ്പ് നഗ്‌ന പ്രതിഷേധം നടത്തിയിരുന്നു. കുട്ടിപ്പാവാട ഉടുത്ത് മാറ് മറയ്ക്കാതെയായിരുന്നു കഴിഞ്ഞ മാസത്തെ പ്രതിഷേധം

Scroll To Top