Saturday December 03, 2016
Latest Updates

ബോണ്‍ ഫയര്‍,കരിംപൂച്ച,മത്തങ്ങാ ..ഭൂതപ്രേതങ്ങളെ ഓടിക്കാനുള്ള ഹാലോവീന്‍ വഴികള്‍…

ബോണ്‍ ഫയര്‍,കരിംപൂച്ച,മത്തങ്ങാ ..ഭൂതപ്രേതങ്ങളെ ഓടിക്കാനുള്ള ഹാലോവീന്‍ വഴികള്‍…

ഇരുട്ടുകാലത്തിന്റെ വരവറിയിക്കുന്ന ഹാലോവീന്‍ ‘ഭയാനകമായ’ രസക്കാഴ്ചകളുമായി വീണ്ടും അയര്‍ലണ്ടിലെത്തി.തങ്ങള്‍ തന്നെ കണ്ടെത്തിയ ഭയാനകമായ ഹാലോവീന്‍ സീസണില്‍ വിരുന്നെത്തുന്ന ഭൂതങ്ങളെയും പിശാചുക്കളെയും നേരിടാനുള്ള ആചാരങ്ങളും അയര്‍ലണ്ടുകാര്‍ കണ്ടുപിടിച്ചിട്ടുണ്ട്!

മലകളില്‍ നിന്ന് വരുന്ന യക്ഷികള്‍ ഭൂമി നിരപ്പിന് മുകളില്‍ താമസിക്കുന്നവരോട് തങ്ങളുടെ ഭീകര തമാശകള്‍ കാട്ടി ഭയപ്പെടുത്തുമത്രേ…ഈ സ്ഥലത്തേക്ക് വന്ന കാലത്ത് ഐറിഷ് ജനത യക്ഷികളെ അനുകരിച്ച് ചുറ്റി നടന്നതിന്റെ പ്രതികാരമത്രേ ഇത്. യക്ഷികളെ ഓടിക്കാന്‍ ചില വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇതാ…..

ബോണ്‍ഫയറുകളാണ് ഇതില്‍ ആദ്യത്തേത്ത്.. വലിയ തീക്കുണ്ഢങ്ങള്‍ കണ്ടാല്‍ യക്ഷികള്‍ക്ക് പേടിയാണത്രേ. 
കരിംപൂച്ചകളാണ് അടുത്ത യക്ഷി പ്രതിരോധക്കാര്‍. അറിവിനും അധികാരത്തിനുമായി ചെകുത്താന് സ്വന്തം ആത്മാവ് വിറ്റ ഫോസ്റ്റിന്റെ അടുപ്പക്കാരാണ്രേത കരിംപൂച്ചകള്‍. 

പാവം മത്തങ്ങ യക്ഷികളെപ്പോലും പേടിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..സത്യമാണത്രേ ! പക്ഷേ മത്തങ്ങയില്‍ മുഖങ്ങള്‍ കൊത്തി വെക്കണമെന്ന് മാത്രം. പല വിചിത്ര വേഷങ്ങള്‍ കെട്ടിക്കാണിച്ചാലും യക്ഷികള്‍ പേടിച്ചോടും. മരിച്ചവരോട് ബന്ധമുള്ള ഓറഞ്ചും കറുപ്പും ഇപ്പോഴും ഹാലോവീന്റെ നിറങ്ങളായി തുടരുന്നു.
മലയാളി ഹാലോവിനെ എങ്ങനെയാണ് കാണുന്നത് ? മലയാളികള്‍ ആഘോഷിച്ച് ആസ്വദിച്ച ‘അക്കരകാഴ്ച്ചകളിലെ ഹാലോവിന്‍’ ഒരിക്കല്‍ കൂടി കാണാം…


Scroll To Top