Friday December 09, 2016
Latest Updates

മരണമെത്തുന്ന നേരത്ത്’ആലപിച്ച് ബെല്‍ഫാസ്റ്റിലെ മലയാളികള്‍ സാബു തോമസിനെ യാത്രയാക്കി

മരണമെത്തുന്ന നേരത്ത്’ആലപിച്ച് ബെല്‍ഫാസ്റ്റിലെ മലയാളികള്‍ സാബു തോമസിനെ യാത്രയാക്കി

ബെല്‍ഫാസ്റ്റ്:അകാലത്തില്‍ പൊലിഞ്ഞുപോയ കോട്ടയം സ്വദേശി സാബു തോമസിന് ഇനി ഐറിഷ് മണ്ണില്‍ വിശ്രമം.ബെല്‍ഫാസ്റ്റിലെ മലയാളി സമൂഹം സാബുവിനെ നിറകണ്ണുകളോടെ യാത്രയാക്കി.ഇന്നലെ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെയും യൂ കെയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം പേര്‍ എത്തിയിരുന്നു.

മരണം പടിവാതുക്കല്‍ വന്നു നില്ക്കുകയാണ് എന്നറിഞ്ഞിട്ടും അസാമാന്യ ധീരത പുലര്‍ത്തിയ സാബു തോമസിന്റെ സംസ്‌കാര ചടങ്ങുകളില്‍ കരളപറിച്ചെടുക്കുന്ന വേദനയോടെയാണ് ബന്ധുക്കളും മലയാളി സമൂഹവും പങ്കെടുത്തത്. മരണത്തെ സന്തോഷത്തോടെ മാത്രമേ സ്വീകരിക്കാവൂ എന്ന് പറഞ്ഞിരുന്ന പിതാവിന് ഉള്ളില്‍ വേദനയോടെയാണെങ്കിലും പുഞ്ചരിയോടെതന്നെയാണ് മക്കള്‍ വിടയേകിയത്. സാബുവിന് ഏറെ ഇഷ്ടമുള്ള ഗാനമായ ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം മകന്‍ ആലപിച്ചപ്പോള്‍ അവിടെ കൂടിയവരുടെ മുഴുവന്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

,സാബു തോമസിന് അസുഖമായിരുന്നപ്പോഴും ചരമശുശ്രൂഷകള്‍ക്കും സഹകരിച്ച ഏവര്‍ക്കും നോര്‍ത്തേന്‍ അയര്‍ലണ്ട് ക്‌നാനായ കാത്തലിക്ക് കുടുംബയോഗത്തിനും(നിക്കി) കുടുംബാംഗങ്ങള്‍ക്കും വേണ്ടി നിക്കിയുടെ പ്രസിഡണ്ട് ജെയിംസ് കുരുവിള നന്ദി പ്രകാശിപ്പിച്ചു.

രാവിലെ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് മൃതദേഹം വിലാപയാത്രയായി വീടിനു സമീപമുള്ള സെന്റ് ബെനഡിക്ട് പള്ളിയിലേക്കു കൊണ്ടുപോയി. ഫാ.ബിജു മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് അന്ത്യോപചാര ചടങ്ങുകള്‍ നടന്നത്.സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ഫാ.ആന്റണി പെരുമായന്‍,ഫാ. ജോസഫ് കറുകയില്‍, ഫാ. പോള്‍ മൊറേലി തുടങ്ങിയവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.മോണ്‍.ഫാ.ആന്റണി പെരുമായന്‍ അനുശോചന സന്ദേശം നല്കി.

Scroll To Top