Sunday December 11, 2016
Latest Updates

ലക്ഷണം ഒത്ത ഒരു സാധാരണക്കാരന്‍

ലക്ഷണം ഒത്ത ഒരു സാധാരണക്കാരന്‍

ആം ആദ്മിക്കാര്‍ പറയുന്നതിനും എത്രയോ മുമ്പേ സാധാരണക്കാരനെകുറിച്ച് പറഞ്ഞത് ഇന്നലെ അന്തരിച്ച ആര്‍ കെ ലക്ഷ്മണനാണ്.സാധാരണക്കാരനെ കഥാപാത്രമാക്കി അസാധാരണ സംഭവങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ശരിക്കും മാധ്യമ ലോകത്തെ സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു..

പോക്കറ്റ് കാര്‍ട്ടൂണൂകളിലൂടെ കുറിയ്ക്ക് കൊള്ളുന്ന വിഷയങ്ങളവതരിപ്പിച്ച് ഭരണാധികാരികളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

‘ദി കോമണ്‍മാന്‍ ‘എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ഇന്ത്യ മുഴുവനും ശ്രദ്ധ നേടിയിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളെയും പരാതികളെയും ആണ് അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ വരച്ചത്. ഒരര്‍ഥത്തില്‍ കോമണ്‍മാന്‍ പൊതുജനങ്ങളുടെ തന്നെ മനസായിരുന്നു. ഇന്ത്യന്‍ കാര്‍ട്ടൂണിലെ ലെജണ്ട് ആയിരുന്ന ആര്‍.കെ.ലക്ഷ്മണിന്റെ മനുഷ്യന്റെ മനസ് പഠിച്ചു വരയ്ക്കാനുള്ള പാഠങ്ങള്‍ പരക്കെ സ്വീകാര്യത നേടിയിട്ടുണ്ട്. 

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റിനുവേണ്ട കഴിവുകള്‍ മൂന്നാണ്.നിരീക്ഷക്കാനുള്ള കഴിവ്, വരക്കാനുള്ളകഴിവ്, പരിഹസിക്കാനുള്ള കഴിവ്. ഇവ മൂന്നും ചേരാതെ ഒരു കാര്‍ട്ടൂണിസ്റ്റ് വിജയിക്കുകയില്ല.
ഇവ മൂന്നും ഒത്തിണങ്ങിയ കാര്‍ട്ടൂണീസ്റ്റുകളില്‍ ഒന്നാമന്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യയിലെ സാധാരണ വായനക്കാര്‍ കണ്ടെത്തിയിരുന്ന മറുപടിയും ആര്‍ കെ ലക്ഷ്മണ്‍ എന്ന് തന്നെയായിരുന്നു.

സാധാരണക്കാരന്റെ അവസാനത്തെ അത്താഴം(ഒരു ഇലക്ഷൻ ചിത്രം )

സാധാരണക്കാരന്റെ അവസാനത്തെ അത്താഴം(ഒരു ഇലക്ഷൻ ചിത്രം )



Scroll To Top