Saturday January 20, 2018
Latest Updates

ഓ എന്‍ വി കുറുപ്പിന് മലയാളത്തിന്റെ പ്രണാമം

ഓ എന്‍ വി കുറുപ്പിന് മലയാളത്തിന്റെ പ്രണാമം

കവിയും, ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഓ എന്‍ .വി കുറുപ്പിന്റെ നിര്യാണത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ അനുശോചനം രേഖപ്പെടുത്തി.

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്,സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചലച്ചിത്ര ഗാനരചനക്ക് പതിമൂന്ന് തവണ കേരള സംസ്ഥാന അവാര്‍ഡ് നേടിയ അദ്ദേഹം 1983ലെ ദേശീയ അവാര്‍ഡും കരസ്ഥമാക്കി.1998 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു.

മലയാളം സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രേഷ്ഠഭാഷ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയകവി അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖ അയച്ചുതന്നിരുന്നു. ഓ എന്‍ .വി കുറുപ്പിന്റെ ശതാഭിഷേകവേളയില്‍ മലയാളം സംഘടിപ്പിച്ച ‘മെഹ്ഫില്‍’ അദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ളതായിരുന്നു.

മലയാളഭാഷയുടെ മഹാസൗഭാഗ്യമായിരുന്നു ഓ എന്‍ വി കുറുപ്പെന്ന് മലയാളം പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

Scroll To Top