Monday December 05, 2016
Latest Updates

നാരായണന്റെ മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ ഫിംഗ്ലസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

നാരായണന്റെ മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ ഫിംഗ്ലസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

ഡബ്ലിന്‍:ഫിംഗ്ലസില്‍ നിര്യാതനായ നാരായണന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച്ച പൊതുദര്‍ശനത്തിന് വെയ്ക്കും.വെള്ളിയാഴ്ച്ച രാവിലെ 9 30 മുതല്‍ 12,30 വരെ ഫിംഗ്ലസ് വില്ലേജിലെ ചര്‍ച്ച് സ്റ്റ്രീറ്റിന് സമീപമുള്ള ഫാനഗന്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് ഹാളിലാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി പൊതു സമൂഹത്തിന് അവസരമൊരുക്കുന്നത്.

 ഇന്ന് ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടം നടത്തപ്പെട്ടതിന് ശേഷമാണ് പൊതു ദര്‍ശനത്തിനുള്ള തീരുമാനം ഉണ്ടായത്.
മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷമാകും നടത്തുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു.ശനിയാഴ്ചയോ ഞായറാഴ്ച്ചയോ മൃതദേഹം ഇന്ത്യയിലേയ്ക്ക് അയയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

സംഭവ വിവരമറിഞ്ഞ് അനുശോചനം അറിയിച്ച് ഫിംഗ്ലസിലെ നാരായണന്റെ വസതിയിലേക്ക് മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഇപ്പോഴും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.ഹാംപ്റ്റണ്‍ റസിഡന്‍ഷ്യല്‍ ഏരിയയിലെ മലയാളികള്‍ ,നോര്‍ത്ത് ഡബ്ലിനിലെ മലയാളി സംഘടനകള്‍ ,തമിഴ് സാംസ്‌കാരിക സംഘടനയായ നാന്‍പേണ്ട നാന്‍പേണ്ട ,കന്നഡ സമാജം എന്നിവയുടെയൊക്കെ നേതൃത്വത്തിലാണ് പൊതുദര്‍ശനത്തിനും മൃതദേഹം ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ നടക്കുന്നത്.

ഡബ്ലിനിലെ സീറോമലബാര്‍ സഭാ പ്രതിനിധികള്‍ നാരായണന്റെ ഫിംഗ്ലസിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.ഫ്യൂണറല്‍ ഹോമുമായി ബന്ധപ്പെട്ട ചിലവുകള്‍ സഭയുടെ മരണാനന്തര സഹായ നിധിയില്‍ നിന്നും ലഭ്യമാക്കുമെന്ന് സീറോമലബാര്‍ സഭാ പ്രതിനിധികള്‍ അറിയിച്ചു.

Scroll To Top