Thursday September 21, 2017
Latest Updates

ഇന്ത്യയെ സ്വപ്നത്തേരിലേറ്റിയ മഹാസാരഥിയ്ക്ക് ജനകോടികളുടെ ആദരം

ഇന്ത്യയെ സ്വപ്നത്തേരിലേറ്റിയ മഹാസാരഥിയ്ക്ക് ജനകോടികളുടെ ആദരം

ന്യൂഡല്‍ഹി:ഭാരതത്തിനെ ഏറെ സ്‌നേഹിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഭൗതിക ശരീരം രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിച്ചു പൊതു ദര്‍ശനത്തിന് വെച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുന്‍സര്‍വ സൈന്യാധിപനായിരുന്ന കലാമിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കര, നാവിക, വ്യോമ സേന മേധാവികള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം ഡല്‍ഹി രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ജന്മസ്ഥലമായ രാമേശ്വരത്തേക്ക് കൊണ്ടുപോകും. ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരനായ രാഷ്ട്രപതിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണ് രാജാജി മാര്‍ഗിലെ വസതിയിലെത്തിയിരിക്കുന്നത്.ഖബറടക്കം ബുധനാഴ്ച രാമേശ്വരത്ത് നടക്കും.

ഷില്ലോങിലേക്കുള്ള അവസാന യാത്രയില്‍പോലും കലാം സംസാരിച്ചത് ഭാരതത്തിന്റെ ദേശീയതയെക്കുറിച്ചായിരുന്നു. പഞ്ചാബിലെ തീവ്രവാദി ആക്രമണം അദ്ദേഹത്തിന്റെ മനസിലെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ‘ആക്രമണങ്ങള്‍ അധികവും ബാധിക്കുന്നത് പിഞ്ചുകുട്ടികളെയാണ്. കൂടാതെ, വന്‍തോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനും യുദ്ധങ്ങള്‍ കാരണമാകുന്നുണ്ടെന്നും’ അദ്ദേഹത്തിന്റെയൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയും അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്ത ശ്രീജന്‍ പാല്‍ സിഗുമായുള്ള ചര്‍ച്ചക്കിടെ സൂചിപ്പിച്ചു.

കറച്ചു ദിവസങ്ങളായി പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകുന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്. തന്റെ കാലത്ത് രണ്ട് സര്‍ക്കാറുകള്‍ ഭരിച്ചിരുന്നു. അതിനുശേഷം കൂടുതല്‍ സര്‍ക്കാറുകളെ കണ്ടു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്ന കാര്യങ്ങള്‍ ശരിയല്ല. വികസനത്തിലൂന്നി വേണം പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷില്ലോങില്‍ വിമാനമിറങ്ങിയശേഷം ഏഴ് കാറുകളുടെ അകമ്പടിയോടെയാണ് അവര്‍ പോയത്. നിരയില്‍ രണ്ടാമത്തെ കാറിലായിരുന്നു യാത്ര.മുന്നില്‍ പോകുന്ന തുറന്ന ജിപ്‌സിയില്‍ മൂന്നു സൈനികരുണ്ടായിരുന്നു. അതിലൊരാള്‍ തോക്കുമായി എഴുന്നേറ്റു നില്‍ക്കുകയാണ്. അദ്ദേഹത്തോട് ഇരിക്കാന്‍ കലാം വയര്‍ലെന്‍സ് സന്ദേശം നല്‍കിഎന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യണമെന്ന് സൈനികന്‍ അറിയിച്ചു.എന്നാല്‍ പ്രസംഗിക്കേണ്ട സ്ഥലത്തെത്തി ആ സൈനികനെ നേരിട്ട് കണ്ട് കലാം ക്ഷമ ചോദിച്ചു.ഞാന്‍ കാരണം താങ്കളെ ഇത്രയും നേരം നിര്‍ത്തിയതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.ആ മനുഷ്യ സ്‌നേഹി സൈനികനോട് പറഞ്ഞു.സൈനികനെ മറുപടിയായിരുന്നു അതിലും രസകരം.’താങ്കള്‍ക്ക് വേണ്ടി മൂന്നല്ല,ആറു മണിക്കൂര്‍ നില്ക്കാനും ഞാന്‍ തയാറാണ്‍

അതിനുശേഷം അദ്ദേഹം ഉടന്‍ തന്നെ പ്രബന്ധം അവതരിപ്പിക്കാനായി പോയി. ഒരിടത്തും താമസിച്ചു ചെല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. വിദ്യാര്‍ത്ഥികളെ ഒരിക്കലും കാത്തിരിപ്പിക്കരുതെന്ന് അദ്ദേഹം പറയുമായിരുന്നു.

പ്രബന്ധം അവതരിപ്പിക്കാനായി എഴുന്നേറ്റ അദ്ദേഹം രണ്ടു മിനിറ്റ് സംസാരിച്ചു. പെട്ടെന്നു നിര്‍ത്തി. നോടക്കുമ്പോള്‍ അദ്ദേഹം തളര്‍ന്നു വീഴുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ എത്തി. എന്റെ ഒരു കൈയിലായിരുന്നു അദ്ദേഹത്തിന്റെ ശിരസ്സ്. കൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്നു. എന്റെ വിരലില്‍ പിടിച്ചിരുന്നു. അദ്ദേഹം ഒരു വാക്കു പോലും പറഞ്ഞില്ല. ഒരു വേദനയും പ്രകടിപ്പിച്ചില്ല. അഞ്ചുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ അദ്ദേഹത്തെയുമായി ആശുപത്രിയിലെത്തി. അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ അദ്ദേഹം ഈ ലോകത്തുനിന്നു പോയെന്നു മനസ്സിലായി.
ഒരിക്കല്‍ക്കൂടി ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ചു.അന്ത്യ നിമിഷങ്ങളെ അനുസ്മരിച്ച ശ്രീജന്‍ പാല്‍ പറഞ്ഞു.

അബ്ദുള്‍ കലാം സാധാരണ നേതാക്കളില്‍ നിന്നും വ്യത്യസ്തനാവുന്നത് അദ്ദേഹത്തിന്റെ സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സമീപനരീതിയുടെ പ്രത്യേകതകള്‍ കൊണ്ടായിരുന്നു..ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നത് അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ അദ്ദേഹം ഭാരതത്തിനും,ഇവിടുത്തെ ഓരോ മനുഷ്യര്‍ക്കും കൊടുക്കുന്ന മാന്യതയും സ്‌നേഹവും മറ്റാര്‍ക്കും നല്‍കാനാവില്ലയെന്നത് മനസ്സില്‍ ഗ്രഹിച്ചിരുന്നത് കൊണ്ടാണ്.ധിഷണാശാലിയായ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ ….

Scroll To Top