Thursday October 18, 2018
Latest Updates

എയര്‍ ഹോസ്റ്റസ് ആവാന്‍ കൊതിച്ച് കാത്തിരുന്ന ‘കുഞ്ഞു മുത്തിന്’ വിധി  കാത്ത് വെച്ചത് സ്വര്‍ഗ്ഗസമ്മാനം ….അകാലത്തില്‍ പൊലിഞ്ഞത് അയര്‍ലണ്ടിലെ ‘മലയാളി മങ്ക’ മത്സരത്തില്‍  വിജയ കിരീടമണിഞ്ഞ സുന്ദരിക്കുട്ടി 

എയര്‍ ഹോസ്റ്റസ് ആവാന്‍ കൊതിച്ച് കാത്തിരുന്ന ‘കുഞ്ഞു മുത്തിന്’ വിധി  കാത്ത് വെച്ചത് സ്വര്‍ഗ്ഗസമ്മാനം ….അകാലത്തില്‍ പൊലിഞ്ഞത് അയര്‍ലണ്ടിലെ ‘മലയാളി മങ്ക’ മത്സരത്തില്‍  വിജയ കിരീടമണിഞ്ഞ സുന്ദരിക്കുട്ടി 

ഡബ്ലിന്‍: രഹേനിയിലെ മലയാളികള്‍ക്ക് ‘കുഞ്ഞുമുത്തി’നെ മറക്കാനാവില്ല.അവരോടാണ് അവള്‍ സ്വപ്നങ്ങളൊക്കെ പങ്ക് വെച്ചത്. ഒരു എയര്‍ ഹോസ്റ്റസ് ആവുക എന്നതായിരുന്നു അവളുടെ മോഹം.കുഞ്ഞുനാളില്‍ തന്നെ പലരോടും ആ ആഗ്രഹം അവള്‍ പറഞ്ഞതുമാണ്.ആകാശത്തില്‍ എപ്പോഴും പറന്നുനടക്കണം…എല്ലാവരെയും എപ്പോഴും സന്തോഷിപ്പിച്ച് മനസ് നിറയെ സ്‌നേഹം നല്‍കണം…അങ്ങനെ ഒട്ടേറെ സ്വപ്നങ്ങള്‍ .

വടക്കന്‍ സൈപ്രസിലെ നിയര്‍ ഈസ്റ്റ് യൂണിവേഴ്സിറ്റി കോളജിലെ വെറ്റിനെറെറി വിഭാഗം ബില്‍ഡിംഗിന്റെ അഞ്ചാം നിലയില്‍ നിന്നും കഴിഞ്ഞ ചൊവാഴ്ച്ച വൈകിട്ട് ഇരുപത്തിമൂന്നു മീറ്ററോളം ആഴത്തിലേയ്ക്ക് കാല്‍ വഴുതി വീഴുമ്പോഴും ജെറില്‍ ജോയി എന്ന ആ 23 വയസുകാരിയ്ക്ക് സുരക്ഷിതമായ ഒരു ലാന്‍ഡിംഗ് സാധിക്കുമെന്ന് തോന്നലുണ്ടായിരുന്നിരിക്കണം.കെട്ടിടത്തിന്റെ താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേയ്ക്ക് തലയിടിച്ചു വീണപ്പോള്‍ ഒരു വേള ആ കണക്ക് കൂട്ടലുകള്‍ പിഴച്ചു പോയി.അവളുടെ പ്രിയപ്പെട്ട ആകാശവിതാനത്തിന് അപ്പുറമുള്ള സ്വര്‍ഗ്ഗത്തില്‍ നിന്നും ദൂതന്‍മാരെത്തിയപ്പോഴേയ്ക്കും പക്ഷെ വൈകിപ്പോയി.

പഠനത്തിലും ഒട്ടും ഒട്ടും പിന്നിലായിരുന്നില്ല അവള്‍.ഡിഗ്രി കഴിഞ്ഞിട്ടാവാം എയര്‍ ഹോസ്റ്റസ് ജോലി തേടുന്നത് എന്ന മാതാപിതാക്കളുടെ ആജ്ഞയെ ശിരസാ വഹിച്ചാണ് ജെറില്‍ ബിഡിഎസ്സിന് ചേര്‍ന്നത്.ചേച്ചിയെ പോലെ എംബിബി എസ്സിന് ചേരാനായി ജെറിലിന് ഇഷ്ടമില്ലാത്തതിനാലാണ് വീട്ടുകാരുടെ കൂടി ഇഷ്ടം പരിഗണിച്ചു ബിഡിഎസിന് ചേര്‍ന്നത്.സാഹസികത ഏറെ കൊതിച്ചാണ് വിദൂരതയിലുള്ള സൈപ്രസിലേയ്ക്ക് അവള്‍ യാത്രയായത്,

നാട്ടില്‍ ആരോടും അധികം ഇടപെടാറില്ലായിരുന്നെങ്കിലും,ബൂമോണ്ടിലെ സീറോ മലബാര്‍ മാസ് സെന്ററില്‍ വേദപാഠത്തിനും,കലാപരിപാടികള്‍ക്കുമൊക്കെ കൃത്യമായി പങ്കെടുത്തിരുന്ന ജെറില്‍ കൂട്ടുകാര്‍ക്കെല്ലാം പ്രിയങ്കരിയായിരുന്നു.

2014 ല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ‘മലയാളി മങ്ക’ മത്സരത്തില്‍ പങ്കെടുത്ത ഈ സുന്ദരിക്കുട്ടി ഗ്രാന്റ് ഫിനാലെയില്‍ മൂന്നാം സ്ഥാനത്തെത്തി കിരീടം ചൂടിയാണ് മടങ്ങിയത്. സെറ്റ് മുണ്ടുടുത്ത് ബ്ലൗസുമിട്ട് കണ്ണെഴുതി കൊലുസണിഞ്ഞു മലയാളത്തിന്റെ മധുരവുമായി വന്ന ആ സുന്ദരിയെ ഡബ്ലിന് മറക്കാനാവില്ല.

ഡബ്ലിന്‍ രഹെനിയിലെ സെന്‍ട്രയിലെ ജീവനക്കാരനും, പാലാ കൊഴുവനാല്‍ സ്വദേശിയുമായ ജോയി തോമസും,ഭാര്യ ബൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ എത്സമ്മയും വ്യാഴാഴ്ച സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നിക്കോഷ്യയിലെത്തിയ ഇവരെ സൈപ്രസിലെ ഐറിഷ് അംബാസിഡറുടെ ഓഫിസില്‍ നിന്നുമാണ് ഒരു മണിക്കൂറോളം അകലെയുള്ള നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചത്.പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടു കൊടുക്കും.

മൃതദേഹം എന്ന് എത്തിയ്ക്കുമെന്നതിനെ കുറിച്ചും,സംസ്‌കാരത്തെ കുറിച്ചുമുള്ള വിവരങ്ങളും അതിന് ശേഷമേ തീരുമാനിക്കുകയുള്ളു.

സംസ്‌കാരം ഡബ്ലിന്‍ രഹേനിയില്‍ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top