Friday December 09, 2016
Latest Updates

ഡോക്ടര്‍ ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഡബ്‌ള്യു.എം.സി അയര്‍ലണ്ട് അനുശോചിച്ചു

ഡോക്ടര്‍ ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഡബ്‌ള്യു.എം.സി അയര്‍ലണ്ട് അനുശോചിച്ചു

ഡബ്ലിന്‍. വേള്‍ഡ് മലയാളീ കൗണ്‍സില്‍ സ്ഥാപക അംഗവും , മാര്‍ഗ്ഗദര്‍ശിയും, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ഡോക്ടര്‍ ശ്രീധര്‍ കാവിലിന്റെ നിര്യാണത്തില്‍ ഡബ്‌ള്യു.എം.സി അയര്‍ലണ്ട് പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി .

ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനാരംഭിച്ച ഡബ്ല്യൂ.എം.സിയുടെ തുടക്കത്തിലെ പ്രധാന സംഘാടകന്‍ ആയിരുന്നു ഡോ. ശ്രീധര്‍ കാവില്‍. പാര്‍ലമെന്റ് പാസ്സാക്കിയ ‘പ്രവാസി സ്വത്ത് സംരക്ഷണ നിയമം’ ഉള്‍പ്പെടെ നിയമ നിര്‍മ്മാണങ്ങള്‍ക്കായി പ്രചാരണപ്രവര്‍ത്തങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ ആയിരുന്ന പരേതന്‍ നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. നിയമം, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും , ഡോക്ടറേറ്റും നേടുകയും മുപ്പത്തഞ്ചിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഡോ. ശ്രീധര്‍.

Scroll To Top