Thursday December 08, 2016
Latest Updates

 ഐറിഷ് വിസ്‌കിയുടെ ആരാധകന്‍; മുഹമ്മദ് അലിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഡബ്ലിന്‍,സംസ്‌കാരം വെള്ളിയാഴ്ച

 ഐറിഷ് വിസ്‌കിയുടെ ആരാധകന്‍; മുഹമ്മദ് അലിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഡബ്ലിന്‍,സംസ്‌കാരം വെള്ളിയാഴ്ച

ഡബ്ലിന്‍:വീര ബോക്‌സിംഗ് താരം മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ കണ്ണീര്‍ തൂകി ലോകം.അലിയുടെ അയര്‍ലണ്ടിലെ നൂറുകണക്കിന് ആരാധകരും പബ്ബുകളില്‍ ഒരുമിച്ചു കൂടി ഇതിഹാസതാരത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി.ഐറിഷ് വിസ്‌കിയുടെ ആരാധകനായിരുന്ന മുഹമദ് അലി കഴിഞ്ഞ വര്‍ഷവും അയര്‍ലണ്ടില്‍ വരാന്‍ ഒരുങ്ങിയിരുന്നു

1972 ജൂലൈ 19നാണ് കരുത്തുറ്റ കൈകളുള്ള ആ പ്രതിഭ അയര്‍ലണ്ടില്‍ ആദ്യമായി കാലുകുത്തുന്നത്: മുഹമ്മദ് അലി. ആല്‍ ല്യൂയിസുമായി ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന ബോക്‌സിങ്ങില്‍ പങ്കെടുക്കാനായിരുന്നു ആ വരവ്. ഡബ്ലിനും ആരാധകരും അദ്ദേഹത്തെ കാണാനായി കാത്തുനിന്ന നിമിഷങ്ങള്‍.

നിറഞ്ഞ സുരക്ഷാ കവചത്തിലൂടെ തിരക്കു പിടിച്ച് പായുന്ന ഒരു സെലിബ്രിറ്റിയായിരുന്നില്ല അലി എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഓര്‍ത്തെടുക്കാവുന്ന കാര്യം. ഓരോരുത്തരുമായും ഇടപഴകി, ആരാധകരെ ആഘോഷത്തിമിര്‍പ്പിലാക്കി അദ്ദേഹം.

പിന്നിട് 2009ലാണ് ഐറിഷ് വിസ്‌കിയുടെ ആരാധകന്‍ കൂടിയായ അലി ഡബ്ലിനിലെത്തുന്നത്. എന്നാല്‍ അപ്പോഴേക്കും കരുത്തുറ്റ ആ കൈകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബോക്‌സിങ് റിങ്ങിലെ സിംഹത്തെ കാണാനായി അന്നും ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്ന് മുഹമ്മദ് അലി ഇല്ലാത്ത ലോകത്ത്, ഓര്‍മ്മകളും ഒരുപിടി ബോക്‌സിങ് റിങ്ങുകളുമായി ഡബ്ലിനും തലകുമ്പിടുന്നു, ആ പ്രതിഭയ്ക്കു മുന്നില്‍.

സംസ്‌കാരം വെള്ളിയാഴ്ച്ച
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ജന്മനാടായ ലൂയിസ് വില്ലെയിലെ കെന്റക്കിലാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
ഇടിക്കൂട്ടില്‍ എതിരാളികളെ അനായാസം ഇടിച്ചിട്ട മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് മല്ലിട്ടാണ് ലോകത്തോട് വിട പറഞ്ഞത്.

രണ്ട് ദിവസം പൊതുദര്‍ശനത്തിന് വച്ച ശേഷം അലിയുടെ ജന്മദേശമായ ലൂയിസ് വില്ലെയിലെ കെന്റക്കില്‍ വെള്ളിയാഴ്ച കേവ് ഹില്‍ ശ്മശാനത്തില്‍ മുസ്ലിം ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യും.

ലോകത്തെ വിറപ്പിച്ച കായിക താരമാണ് അലിയെന്ന് ഒബാമ ട്വീറ്റ് ചെയ്തു. ലോകം മുഴുവനുമുള്ള അലി ആരാധകര്‍ക്കായി സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ആയിരക്കണക്കിന് ആരാധകര്‍ നേരിട്ടും വീര താരത്തിന് അന്തിമോപചാരം അര്‍പ്പീക്കാനെത്തും.

Scroll To Top