Saturday October 20, 2018
Latest Updates

ഡബ്ലിന്‍ ലൂക്കനിലെ ശരവണന്‍ സ്വര്‍ണ്ണമണി നിര്യാതനായി 

ഡബ്ലിന്‍ ലൂക്കനിലെ ശരവണന്‍ സ്വര്‍ണ്ണമണി നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിന്‍ ലൂക്കന്‍ ഫോക്‌സ് ബോറോയിലെ ശരവണന്‍ സ്വര്‍ണ്ണമണി (37 )നിര്യാതനായി.തമിഴ്നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണന്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൌണ്‍ ഹോസ്പിറ്റലില്‍ പാന്‍ക്രിയാറ്റിസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാളി സമൂഹത്തിന്റെ ഭാഗമായിരുന്ന ശരവണന്റെ ആക്സമിക നിര്യാണത്തിന്റെ ഞെട്ടലിലാണ് ഡബ്ലിനിലെ മലയാളികള്‍.ലൂക്കനിലാണ് താമസമെങ്കിലും അയര്‍ലണ്ടില്‍ എമ്പാടുമായി വിപുലമായ സുഹൃദ് ബന്ധമാണ് ശരവണന് ഉണ്ടായിരുന്നത്.പ്രൊഫഷണല്‍ ഷെഫായിരുന്നു.

വെന്റിലേറ്ററില്‍ ആയിരുന്നുവെങ്കിലും ജീവിതം വീണ്ടെടുത്തേക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കവെയാണ് തിങ്കളാഴ്ച   വൈകിട്ട് 9 മണിയോടെ ആ ജീവന്‍ പൊലിഞ്ഞത്.

ഭാര്യ ആശാ ശരവണന്‍ സെന്റ് വിന്‍സെന്റ്‌സ്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്.

മൂന്നു മക്കളാണ് ഇവര്‍ക്ക് .ലക്ഷ്മി,ഗീത,അഭിനന്ദ്.

മരണവിവരമറിഞ്ഞു ലൂക്കനിലെ അയല്‍വാസികളും,സുഹൃത്തുക്കളും അടക്കം ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ജെയിംസ് കോണോളി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

രാത്രി തന്നെ മൃതദേഹം ഫ്യുണറല്‍ ഹോമിലേക്ക് മാറ്റി.സംസ്‌കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും.

Scroll To Top