Wednesday December 07, 2016
Latest Updates

സങ്കടപൂര്‍വ്വം ദുല്‍ഖര്‍:’കല്‍പ്പനചേച്ചിയ്ക്ക് എന്റെ ഒരായിരം ഉമ്മ !’

സങ്കടപൂര്‍വ്വം ദുല്‍ഖര്‍:’കല്‍പ്പനചേച്ചിയ്ക്ക് എന്റെ ഒരായിരം ഉമ്മ !’

അന്തരിച്ച നടി കല്‍പനയുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം അനുസ്മരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വൈകാരികമായ ഫേസ്ബുക് പോസ്റ്റ്. കല്‍പന ചേച്ചിയുടെ മരണം അറിഞ്ഞ് തകര്‍ന്നു പോയി കുഞ്ഞുനാള്‍ മുതല്‍ താന്‍ അടുത്തറിഞ്ഞ മുഖമാണ് കല്‍പനയുടേതെന്നും തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള കഥകള്‍ എന്നും കല്‍പന ഓര്‍ത്തെടുത്ത് പങ്കുവയ്ക്കാറുണ്ടായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു. കല്‍പനയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ നിലയ്ക്കുന്നു.

അവസാന ചിത്രമായ ചാര്‍ളിയില്‍ ബോട്ട് സീനില്‍ ചാര്‍ളി മേരിയെ ചുംബിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഈ രംഗം കല്‍പന ചേച്ചിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ എത്ര ചോദിച്ചാലും അവര്‍ക്ക് ഉമ്മ നല്‍കാതിരുന്ന കുട്ടിയായിരുന്നു ഞാന്‍ എന്ന പരിഭവവും ഇതോടൊപ്പം അവര്‍ പങ്കിട്ടിരുന്നു

‘ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ…’ ദുല്‍ഖര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത് ഈ വാക്കുകളോടെയാണ്.

Scroll To Top