Wednesday January 24, 2018
Latest Updates

അയര്‍ലണ്ടിന്റെ സ്വന്തം ജോളി കെ മാണിയ്ക്ക് ജന്മനാടിന്റെ ബാഷ്പാഞ്ജലി ,അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങള്‍ 

അയര്‍ലണ്ടിന്റെ സ്വന്തം ജോളി കെ മാണിയ്ക്ക് ജന്മനാടിന്റെ ബാഷ്പാഞ്ജലി ,അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങള്‍ 

കല്ലാര്‍കുട്ടി:ദീപ്തമായ ഒരു പിടി ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ച് അകാലത്തില്‍ കൊഴിഞ്ഞു പോയ തുള്ളാമോറിന്റെ പ്രീയപ്പെട്ട ജോളി കെ മാണിയ്ക്ക് ജന്മനാടിന്റെ ബാഷ്പാഞ്ജലി.ദുഃഖം തളം കെട്ടി നിന്ന അന്തരീക്ഷത്തില്‍ ഒന്നര മണിയോടെ കാരക്കൊമ്പില്‍ തറവാട്ടില്‍ സംസ്‌കാര ശിശ്രൂഷയുടെ ആദ്യഘട്ടം ആരംഭിച്ചു.കുടുംബാംഗങ്ങളായ വൈദീകര്‍ ഭവനത്തിലെ ശിശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. 
തുടര്‍ന്ന് കല്ലാര്‍കുട്ടി സെന്റ് ജോസഫ്‌സ് പള്ളിയിലേയ്ക്ക് വിലാപയാത്രയായി ഭൌതികദേഹം കൊണ്ട് പോയി.പള്ളിയില്‍ നടന്ന ശിശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.കല്ലാര്‍കുട്ടി ഇടവകയിലെ മുന്‍ വികാരിമാര്‍ അടക്കം വന്‍ ജനാവലി ജോളിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വെച്ചു നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ വീട്ടില്‍ എത്തിച്ചത്.ജീവിത വഴിയില്‍ തങ്ങളെ ഒറ്റയ്ക്കാക്കി വേര്‍പ്പിരിഞ്ഞു പോയ പ്രിയപ്പെട്ട ജോളിയുടെ മുഖത്ത് സ്‌നേഹ ചുംബനം നല്‍കി വാവിട്ട് നിലവിളിക്കുന്ന ഭാര്യ ലൂസിയുടെയും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും വേദനയില്‍ ഒരു ഗ്രാമം മുഴുവന്‍ വിങ്ങിപ്പൊട്ടി.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തിയ നിരവധി കുടുംബങ്ങള്‍ ഇന്നലെ തന്നെ ജോളിയ്ക്ക് അന്തോപചാരം അര്‍പ്പിക്കാനെത്തി .കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഐറിഷ് മലയാളികള്‍ ഇന്ന് സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ എത്തിയിരുന്നു.ജോളി കൂടി അംഗമായ തൊടുപുഴ ഫാമിലീസ് ഇന്‍ അയര്‍ലണ്ടിന്റെ പ്രവര്‍ത്തകരെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് അയര്‍ലണ്ടിലെ മലയാളികളുടെ സ്‌നേഹസ്വാന്തനം കുടുംബാംഗങ്ങളെ അറിയിച്ചു.ഓ ഐ സി സി അയര്‍ലണ്ടിന് വേണ്ടിയും മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

വെള്ളിയാഴ്ച്ച പാലാ പന്ത്രണ്ടാം മൈലിലെ സഹോദരിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മൂലമറ്റത്തെ ഭാര്യാഗൃഹത്തിലേയ്ക്ക് ഒറ്റയ്ക്ക് കാറോടിച്ചു പോകവേയാണ് ബസുമായി കൂട്ടിയിടിച്ച് കാഞ്ഞാറില്‍ വെച്ച് ജോളി കെ മാണിയുടെ ആകസ്മിക മരണം ഉണ്ടായത്.വാഹനത്തിനുള്ളില്‍ കുടുങ്ങി പോയിരുന്ന ജോളിയെ വാഹനം വെട്ടിപ്പോളിച്ചാണ് പുറത്തെടുത്തത്.ആശുപത്രിയില്‍ പരമാവധി നേരത്തെ എത്തിച്ചെങ്കിലും അനിയന്ത്രിതമായി രക്തം ചോര്‍ന്നു പോയതാണ് മരണകാരണം ആയതെന്നാണ് നിഗമനങ്ങള്‍ 

ഒരു പതിറ്റാണ്ടോളം അയര്‍ലണ്ടിലെ തുള്ളാമോര്‍ മലയാളി സമൂഹത്തിന്റെ ഭാഗമായിരുന്ന ജോളി കെ മാണിയുടെ വേര്‍പ്പാടില്‍ ദുഖ:നിമഗ്ദരായ സുഹൃത്തുക്കളും ഇന്ത്യന്‍ സമൂഹവും കല്ലാര്‍കുട്ടിയില്‍ സംസ്‌കാരകര്‍മ്മങ്ങള്‍ നടക്കുന്ന ഐറീഷ് സമയം രാവിലെ 9 മണി മുതല്‍ ജോളിയുടെ തുള്ളാമോറിലെ വസതിയില്‍ പ്രത്യേക പ്രാര്‍ഥനാ ശിശ്രൂഷകള്‍ നടത്തി.

തുള്ളാമോര്‍ ദേവാലയത്തില്‍ നാളെ(തിങ്കളാഴ്ച്ച)രാവിലെ 11.30 ന് ജപമാലയോടെ അനുസ്മരണ ശിശ്രൂഷകള്‍ ആരംഭിക്കും.12 മണിയ്ക്ക് ഇടവക വികാരി ഫാ.ഷെയിന്‍ ക്രംബിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും.ഒരു ദിവസവും മുടങ്ങാതെ തുള്ളാമോര്‍ ദേവാലയത്തിലെത്തി പരിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ജോളിയുടെ നിര്യാണവാര്‍ത്ത ഇന്നലെ ഏറെ സങ്കടത്തോടെയാണ് തുള്ളാമോറിലെ ഐറിഷ് സമൂഹം ശ്രവിച്ചത്.

വെള്ളിയാഴ്ച്ച വരെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന അനുസ്മരണ പ്രാര്‍ഥനാ ശിശ്രൂഷകളാണ് തുള്ളാമോറിലെ ഇന്ത്യന്‍ സമൂഹം ജോളിയുടെ ഓര്‍മ്മയില്‍ ഒരുക്കിയിരിക്കുന്നത്.എല്ലാ ദിവസവും വൈകിട്ട് 7 മണിയ്ക്ക് ജോളിയുടെ തുള്ളാമോറിലെ വസതിയില്‍ അവര്‍ ഒരുമിച്ചു ചേരും 

തുള്ളാമോറില്‍ ഓഗസ്റ്റ് 25 ന് നടത്താനിരുന്ന ഓണാഘോഷവും ജോളിയുടെ നിര്യാണത്തെ തുടര്‍ന്ന് റദ്ദാക്കിയതായി  തുള്ളാമോര്‍ മലയാളി കമ്യൂണിറ്റി അറിയിച്ചു. 

sobbi 1jol fu 1funa jolly 1

 

 

 

Scroll To Top