Sunday October 22, 2017
Latest Updates

ഇങ്ങനെയുണ്ടോ ഒരു ലാഭക്കൊതി?…ഡബ്ലിനില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂര്‍ നല്‍കേണ്ടി വരുന്ന അവസ്ഥ വിദൂരമല്ലെന്ന് വാടകക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍

ഇങ്ങനെയുണ്ടോ ഒരു ലാഭക്കൊതി?…ഡബ്ലിനില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂര്‍ നല്‍കേണ്ടി വരുന്ന അവസ്ഥ വിദൂരമല്ലെന്ന് വാടകക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍

ഡബ്ലിന്‍ : ഒരു വീട്ടുടമയുടെ ലാഭക്കൊതി വാര്‍ത്തയില്‍ .വെറുതെയല്ല,ഇവര്‍ പ്രഖ്യാപിച്ച ഡിസ്‌കൗണ്ടാണ് പുതുമയായത്.ഡബ്ലിന്‍ സിറ്റിയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലാണ് ഈ രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റ്.വളരെ അയവുള്ളതെന്നു തോന്നിക്കാവുന്ന കരാറാണ് വീട്ടുടമ മുന്നോട്ടുവെയ്ക്കുന്നത്.പ്രതിമാസം 1600ആണ് ഫ്ളാറ്റിന്റെ വാടക.മൂന്നു മാസത്തേക്കോ,ആറു മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ ഇത് ലഭ്യമാണ്.പ്രതിമാസം 1600നു ലഭിക്കണമെങ്കില്‍ പക്ഷേ നിങ്ങള്‍ ഈ വീട് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് കരാറെടുക്കണം.

മാത്രമല്ല മുഴുവന്‍ തുകയും മുന്‍കൂര്‍ നല്‍കുകയും വേണം.മുന്‍കൂറായി മുഴുവന്‍ പണവും നല്‍കുന്നില്ലെങ്കില്‍ മാസ വാടക 2000 ആകും.ഇനി ആറുമാസമാണ് കരാറെടുക്കുന്നതെങ്കില്‍ വാടക 1800 ആകും.

പണം മുന്‍കൂര്‍ നല്‍കി വാടകയ്ക്കെടുക്കുന്ന പ്രവണത ഇവിടെ കൂടി വരികയാണ്.ഇതിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതാവും നല്ലതെന്നാണ് വാടകക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ നല്‍കുന്ന സൂചന.ഇത്തരം കരാറുകളെ നിരോധിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ലെന്നു ഹൗസിങ് ചാരിറ്റി ത്രെസ്ഹോള്‍ഡ് സി.ഇ.ഒ ജോണ്‍ മാര്‍ക് മക് കാഫേര്‍ടി പറയുന്നു.

Scroll To Top