Thursday December 08, 2016
Latest Updates

ഡബ്ലിന്റെ സമീപ കൌണ്ടികളില്‍ ഭവന വില്‍പ്പന കുതിച്ചുയരുന്നു,ദിവസം തോറും വില്‍ക്കപ്പെടുന്നത് നൂറു വീടുകള്‍ 

ഡബ്ലിന്റെ സമീപ കൌണ്ടികളില്‍ ഭവന വില്‍പ്പന കുതിച്ചുയരുന്നു,ദിവസം തോറും വില്‍ക്കപ്പെടുന്നത് നൂറു വീടുകള്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ മേഖലയില്‍ മാത്രം ഓരോ ദിവസവും നൂറു വീടുകള്‍ വീതം വില്‍ക്കപ്പെടുന്നുവെന്ന് കണക്കുകളുമായി ഏജന്റുമാര്‍.ദേശീയതലത്തില്‍ ഡബ്ലിന്‍ സിറ്റിയില്‍ നടന്ന ഇടപാടുകളില്‍ കുറവാണ് ഉണ്ടായതെന്നും പുതിയ രേഖകള്‍ വ്യക്തമാക്കുന്നു.ജനങ്ങള്‍ ഡബ്ലിന്‍ സിറ്റി വിട്ട് സമീപ കൌണ്ടികളിലേയ്ക്ക് താമസം മാറാന്‍ തുടങ്ങുന്നതിന്റെ സൂചനകളാണ് ഇതെന്നാണ് പൊതു നിഗമനം.

കൗണ്ടി കില്‍ഡയറിലെ കാസില്‍ മാര്‍ട്ടിനില്‍ മാത്രം ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 8,994 വീടുകളാണ് വിറ്റുപോയതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. എന്നാല്‍, ആനുപാതികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം വസ്തു വിലയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാവുന്നതായും ഏജന്റുമാരുടെ സംഘടന പറയുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 6,797 ഇടപാടുകളിലായി 1.3 ബില്യണ്‍ യൂറോയാണ് ചിലവഴിക്കപ്പെട്ടത്. അതായത് ഒരു വീടിന് ശരാശരി 197,773 യൂറോ.എന്നാല്‍ ഈ വര്‍ഷം ഇതേ സ്ഥാനത്ത് കൂടുതലായി ചിലവഴിക്കപ്പെട്ടത് 586 മില്യണ്‍ യൂറോയാണ്. മൊത്തത്തില്‍ വിപണി 1.93 ബില്യണ്‍ ഉയര്‍ന്ന് 43 ശതമാനവും, വീടു വില 17,000 യൂറോ ഉയര്‍ന്ന് 8.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

എന്നാല്‍ ഇതിനിടയിലും ഡബ്ലിനില്‍ വീടുകളുടെ വില കുറയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2015 തുടക്കം മുതല്‍ 6.5 ശതമാനത്തിന്റെ ഇടിവാണ് ഡബ്ലിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ദേശീയ തലത്തില്‍ ഇത് വെറും 1.32 ശതമാനം മാത്രമാണ്. സ്ഥലം വാങ്ങുന്നതില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, നികുതിയിളവ് കാലാവധി അവസാനിച്ചതുമാണ് കാരണങ്ങള്‍ എന്നു വിലയിരുത്തപ്പെടുന്നു.


Scroll To Top