Saturday December 10, 2016
Latest Updates

കെറി ഹോസ്പിറ്റലില്‍ സ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം

കെറി ഹോസ്പിറ്റലില്‍ സ്ത്രീയെ പീഡിപ്പിച്ചതായി ആരോപണം

ട്രേലി:കെറിയിലെ ബോണ്‍ സോക്കേഴ്സ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ ട്രേലി സ്വദേശിനിയായ 60കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി ആരോപണം. സെപ്റ്റംബര്‍ 10നാണ് സംഭവം. പരിശോധന കഴിഞ്ഞ് വസ്ത്രം മാറുകയായിരുന്ന സ്ത്രീയെ അവിടെയെത്തിയ ഡോക്ടര്‍ പീഡിപ്പിച്ചു എന്നാണ് ആരോപണം.അയര്‍ലണ്ടില്‍ താത്ക്കാലിക നിയമനം നേടിയ വിദേശിയായ ഡോക്റ്ററാണ് 60 വയസുള്ള സ്ത്രീയെ ലൈംഗീക പീഡനം നടത്തിയെന്ന ആരോപണത്തിന് വിധേയനായിരിക്കുന്നത്.

അതേസമയം പീഡനാരോപണം ഡോക്ടര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തി ചികിത്സ തേടിയ സ്ത്രീ പിന്നീട് ഗാര്‍ഡയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഹോസ്പിറ്റലിലെത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. പീഡനം നടന്നു എന്നു പറയപ്പെടുന്ന മുറിയില്‍ ക്യാമറകള്‍ ഇല്ല.സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു

Scroll To Top