Friday December 09, 2016
Latest Updates

ഗോവയില്‍ സ്വവര്‍ഗാനുരാഗം മാറ്റാന്‍ സര്‍ക്കാര്‍ വക ചികിത്സ

ഗോവയില്‍ സ്വവര്‍ഗാനുരാഗം മാറ്റാന്‍ സര്‍ക്കാര്‍ വക ചികിത്സ

പനാജി: സ്വവര്‍ഗാനുരാഗികള്‍ക്ക് ഗോവയില്‍ സര്‍ക്കാര്‍ വക ചികിത്സ. സ്വഗര്‍ഗാനുരാഗംഒരു രോഗമായി കണക്കാക്കി ചികിത്സ നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ഗോവന്‍ സര്‍ക്കാരിന്റെ തീരുമാനം. യുവജനക്ഷേമ മന്ത്രി രമേശ് തവഡ്കറാണ്‌ സ്വവര്‍ഗരതിക്കാര്‍ക്കായി ചികിത്സ കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

ലഹരിമുക്ത കേന്ദ്രങ്ങള്‍ക്ക് സമാനമായിട്ടാകും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുക.സ്വവര്‍ഗാനുരാഗികളെ സാധാരണ വ്യക്തികളായി പരിശീലിപ്പിക്കുകയും ആവശ്യത്തിന് മരുന്ന് നല്‍കുകയും ചെയ്യുമെന്നും യുവജനക്ഷേമ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ യുവജന നയം പ്രഖ്യാപിക്കവെയാണ് സ്വവര്‍ഗരതിക്കാര്‍ക്ക് ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കുട്ടി കുറ്റവാളികള്‍, ലഹരിക്ക് അടിമകളായ യുവാക്കള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടിയേറ്റ യുവാക്കള്‍ എന്നീ വിഭാഗങ്ങളെ പോലെപ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഭാഗമാണ് സ്വവര്‍ഗാനുരാഗികളെന്ന് മന്ത്രി പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ സര്‍വ്വേ നടത്തി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll To Top