Saturday December 03, 2016
Latest Updates

ചികിത്സ ലഭിക്കാനായി, ക്യാംപെയ്‌നില്‍ പങ്കെടുത്ത കൗമാരക്കാരി ആശുപത്രിയില്‍ മരിച്ചു

ചികിത്സ ലഭിക്കാനായി, ക്യാംപെയ്‌നില്‍ പങ്കെടുത്ത കൗമാരക്കാരി ആശുപത്രിയില്‍ മരിച്ചു

ട്രേലി:തങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിക്കണമെന്നാവശ്യപ്പെട്ട് ക്യംപെയ്ന്‍ നടത്തിവന്ന കുടുംബത്തിലെ പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു. ട്രേലി സ്വദേശിനിയായ 19കാരി ബ്രിഡ കെവാനിയാണ് ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് മരിച്ചത്. ജീവന്‍ രക്ഷിക്കാനായി ഓപ്പറേഷന്‍ ആവശ്യമായിരുന്ന ബ്രിഡയെ കഴിഞ്ഞ മാര്‍ച്ച് 31ന് കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു.

സ്‌പൈന ബിഫിഡ, ഹൈഡ്രോസെഫാലസ് എന്നീ രോഗങ്ങളോട് പൊരുതുകയായിരുന്നു ബ്രിഡ. തന്റെ സഹോദരിക്ക് ശരിയായ ഹോസ്പിറ്റലില്‍ കൃത്യമായ ചികിത്സ ലഭിക്കണമെന്നാവശ്യപ്പെട്ട് ബ്രിഡയുടെ സഹോദരന്‍ പാഡി ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ബ്രിഡയെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയത്.

രണ്ടാഴ്ചയോളം കോമയിലായിരുന്ന ബ്രിഡ ഏപ്രില്‍ 6ാം തീയതി ഉണര്‍ന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണപ്പെട്ടു. പാഡിയും മറ്റു കുടുംബാംഗങ്ങളും മരണസമയം ബ്രിഡയോടൊപ്പമുണ്ടായിരുന്നു.

Scroll To Top