Monday February 27, 2017
Latest Updates

നൂറോളം വാഹനങ്ങളെ തടഞ്ഞിട്ട് വാഹനമോടിച്ച ട്രാക്റ്റര്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു 

നൂറോളം വാഹനങ്ങളെ തടഞ്ഞിട്ട് വാഹനമോടിച്ച ട്രാക്റ്റര്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു 

കാസില്‍ബാര്‍ :പതിനൊന്നു കിലോമീറ്റര്‍ നീണ്ട ഗതാഗത തടസ്സം സൃഷ്ടിച്ച ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഒരു വര്‍ഷം വിലക്ക്. നാഷണല്‍ പ്രൈമറി റോഡില്‍ 80 മുതല്‍ 100 വരെ വാഹനങ്ങള്‍ ഇയാള്‍ സൃഷ്ടിച്ച മാര്‍ഗതടസത്തില്‍ കുടുങ്ങി കിടന്നു.

ഗാര്‍ഡ ജോണ്‍ ബോയില്‍ കോടതിയില്‍ പറഞ്ഞതനുസരിച്ച് ജൂണ്‍ 20ന് നാഷണല്‍ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ 100 വാഹനങ്ങളോളം നീണ്ട ഒരു വാഹനനിരക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഒരു ട്രാക്ടര്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്ത് താന്‍ ട്രാക്ടറിന് അടുത്തെത്തിയപ്പോള്‍ ട്രാക്ടര്‍ 20 കി.മീ. വേഗതയില്‍ സഞ്ചരിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറഞ്ഞത്!.പിഴയടക്കുന്ന കാര്യം താന്‍ ഡ്രൈവറെ ഓര്‍മ്മിപ്പിച്ചപ്പോള്‍ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും ഗാര്‍ഡ പറയുന്നു.

കോടതിയില്‍ വിചാരണ വേളയിലും പ്രതി ഹാജരായിരുന്നില്ല.എല്ലാവരും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നു പറഞ്ഞ ജഡ്ജി, പ്രതിയുടെ അഭാവത്തില്‍ തന്നെ ഒരു വര്‍ഷത്തെ വിലക്കും, 300 യൂറോ പിഴയും വിധിക്കുകയായിരുന്നു.

Scroll To Top