Thursday April 27, 2017
Latest Updates

സഞ്ചാരം  കുതിരയുമായി ലുവാസില്‍ ….

സഞ്ചാരം  കുതിരയുമായി ലുവാസില്‍ ….

ടക്കേ ഇന്ത്യയിലെയും തമിഴ്‌നാട്ടിലേയും ട്രെയിനുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ആടും കോഴിയുമായി ട്രെയിനില്‍ കയറുന്ന ഗ്രാമീണ യാത്രക്കാര്‍ പരിചിതമായ കാഴ്ചയാണ്. പക്ഷേ ഇന്നലെ അയര്‍ലണ്ടിലെ ലുവാസ് ട്രെയിനിലെ യാത്രക്കാര്‍ ഇതിനു സമാനമായ ഒരു കാഴ്ച കണ്ടു. 

ഡബ്ലിന്‍ റെഡ് ലൈനിലെ ബെല്‍ഗ്രേഡില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഒരാള്‍ വളരെ കൂളായി ട്രെയിനുള്ളില്‍ കയറുന്നു, ഒപ്പം സ്വന്തം കുതിരയും. ഇത്തരം കാഴ്ചകള്‍ പരിചയമില്ലാത്തതു കൊണ്ടാവണം അവരില്‍ പലരും ഞെട്ടിത്തരിച്ചു എന്നാണ് പറയുന്നത്. എന്തായാലും സിസി ടിവിയില്‍ കുതിരയെ കണ്ട ഡ്രൈവര്‍, സെക്യൂരിറ്റിക്കാരെ വിളിച്ചു വരുത്തി ഒരുമിച്ചു കയറിയ ഈ രണ്ട് ‘യാത്രക്കാരെയും’ ലുവാസില്‍ നിന്ന് ഇറക്കി വിട്ടു.

ഇത്രയും വലിയ യാത്രക്കാരന്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത് എന്ന് ഭയന്നിരുന്നവര്‍ക്കിടയില്‍ നിന്നും ചിലര്‍ പേടിയൊക്കെ മാറ്റി വെച്ച് ഇദ്ദേഹത്തെ പുറത്തേക്കിറക്കാന്‍ പ്രേരിപ്പിക്കാനും കൂടി.ഭയം ഉണ്ടായിരുന്നെങ്കിലും ഈ രസകരമായ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാന്‍ യാത്രക്കാര്‍ മറന്നില്ല. 

അനന്തരം യാത്രക്കാരന്‍ കുതിരയുടെ പുറത്തുകയറിയിരുന്ന് ലുവാസ് ഡ്രൈവറെ ദേഷ്യത്താല്‍ ‘തുറിച്ചു നോക്കിയതിനു ശേഷം’ യാത്ര തുടര്‍ന്നതായി മറ്റു ചില പോസ്റ്റുകളിലും കാണുന്നു!

Scroll To Top