Monday September 25, 2017
Latest Updates

ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിം വര്‍ദ്ധിക്കാന്‍ കാരണം ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നത്

ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിം വര്‍ദ്ധിക്കാന്‍ കാരണം ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നത്

ഡബ്ലിന്‍:ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വര്‍ദ്ധിക്കാന്‍ കാരണം ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നതാണെന്ന് റിപ്പോര്‍ട്ട്. രോഗം, പരിക്കുകള്‍ എന്നിവ കൊണ്ടെല്ലാം ആളുകള്‍ ഈയിടെയായി ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് അലിയാന്‍സ് ഗ്ലോബല്‍ അസിസ്റ്റന്‍സ് അയര്‍ലണ്ട് ആണ്.

മെഡിക്കല്‍ റീഇംബേഴ്സ്മെന്റാണ് ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ രണ്ടാം സ്ഥാനത്ത്. 2016ലെ ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 50%വും സംഭവച്ചത് ട്രിപ്പ് ക്യാന്‍സലേഷന്‍ മൂലമാണെന്നാണ് അലിയാന്‍സിന്റെ റിപ്പോര്‍ട്ട്. 14% മാണ് മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് കാരണമുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍. 2016ലെ കണക്കുകളാണ് ഇത്.

2016ല്‍ റെക്കോര്‍ഡ് എണ്ണം ഐറിഷുകാര്‍ വിദേശയാത്രകള്‍ നടത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കു പ്രകാരം 2016 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 6.8 മില്ല്യണ്‍ വിദേശ യാത്രകളാണ് അയര്‍ലണ്ടില്‍ നിന്നും ഉണ്ടായിട്ടുള്ളത്. 2015ല്‍ ഇതേ കാലയളവില്‍ 6.5 മില്ല്യണ്‍ ട്രിപ്പുകളാണ് നടന്നിരുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top