Friday December 09, 2016
Latest Updates

ജേക്കബ് തോമസിന്റെ സ്ഥലം മാറ്റം:മാണിയെ രക്ഷിക്കാനെന്ന് ആക്ഷേപം 

ജേക്കബ് തോമസിന്റെ സ്ഥലം മാറ്റം:മാണിയെ രക്ഷിക്കാനെന്ന് ആക്ഷേപം 

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ശക്തമായ നിലപാടെടുത്ത ജേക്കബ് തോമസിനെ വിജിലന്‍സ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നില്‍ ശക്തമായ രാഷ്ട്രയ നീക്കങ്ങള്‍ നടന്നതായി സൂചന.
ജേക്കബ് തോമസിനെ മാറ്റുന്നതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് ജേക്കബ് തോമസിനെ മാറ്റിയിരിക്കുന്നത്.ബാര്‍ കോഴക്കേസില്‍ നിന്നും കെ എം മാണിയെ രക്ഷപ്പെടുത്താന്‍ കൂടിയാണ് ഇത്തരമൊരു നീക്കത്തിന് ഭരണമുന്നണിയിലെ ചില നേതാക്കള്‍ മുന്‍കൈ എടുത്തതെന്നും ആരോപണം ഉണ്ട്.
എന്നാല്‍, അരുവിക്കര ഇലക്ഷന്‍ വേളയില്‍ സര്‍ക്കാരിനെ വെട്ടിലാക്കേണ്ടെന്നു കരുതി രമേശ് ചെന്നിത്തല സ്ഥാനമാറ്റത്തെ ന്യായീകരിക്കുകയായിരുന്നു.
ജേക്കബ് തോമസിനെ വിജിലന്‍സ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഡിജിപിയായി നിയമിച്ചിരിക്കുകയാണ്. അര്‍ഹമായ സ്ഥാനക്കയറ്റം നല്കിയെന്നാണ് ചെന്നിത്തല പറയുന്നത്. വിജിലന്‍സ് എഡിജിപി യായി ശങ്കര്‍ റെഢിയെ നിയമിച്ചു. സ്ഥാനക്കയറ്റത്തിന്റെ മറവില്‍ സ്ഥലംമാറ്റം നല്‍കുകയായിരുന്നു.
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. ലോക്‌നാഥ് ബഹ്‌റയ്ക്ക് ഡിജിപി യായി സ്ഥാനക്കയറ്റം നല്‍കി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി അരുണ്‍കുമാര്‍ സിന്‍ഹയ്ക്കും, എഡിജിപി അനില്‍കാന്തിന് പിഎച്ച്‌സിസി എംഡിയായും സ്ഥാനക്കയറ്റം നല്‍കി.
അനില്‍ കാന്തിനെ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി ആക്കി. രണ്ട് ഡി.ജി.പിമാര്‍ നാളെ വിരമിക്കാനിരിക്കെ ആണ് പുതിയ ഡി.ജി.പിയെ നിയോഗിച്ചത്. കെ.എസ് ബാലസുബ്രഹ്മണ്യവും അലക്‌സാണ്ടര്‍ ജേക്കബുമാണ് നാളെ വിരമിക്കുന്നത്.

Scroll To Top