Monday January 22, 2018
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ ലുവാസ് ട്രാമും,ടൂര്‍ ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്കേറ്റു

ഡബ്ലിന്‍ സിറ്റിയില്‍ ലുവാസ് ട്രാമും,ടൂര്‍ ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്കേറ്റു

ഡബ്ലിന്‍;താലയില്‍ നിന്നും സിറ്റി സെന്ററിലേക്ക് വരുകയായയിരുന്ന ട്രാമും,നഗരത്തില്‍ സര്‍വീസ് നടത്തുന്ന ടൂര്‍ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.ഫോര്‍കോര്‍ട്ട്‌സിനു സമീപം സ്മിത്ത് ഫീല്‍ഡ് സ്റ്റോപ്പിലാണ് രാവിലെ 11 മണിയോടെ അപകടം ഉണ്ടായത്.

ലുവാസ് ട്രാമിന് നേരെ ബസ് ചെന്നിടിക്കുകയായിരുന്നു.ശക്തമായ ഇടിയേറ്റിട്ടും ലുവാസ് ട്രാം പെട്ടന്ന് നിര്‍ത്താന്‍ കഴിയാതെ പോയത് അപകടത്തിന്റെ തീവ്രത കൂട്ടി.ഭയന്ന് വിറച്ച യാത്രക്കാര്‍ ട്രാം നിന്ന ഉടനെ ചാടിയിറങ്ങി.

അപകടത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്താനായി എട്ടോളം ആംബുലന്‍സുകള്‍ എത്തിയിരുന്നു.പരിക്കേറ്റവരില്‍ ഒരാളുടെ ഒഴികെ ബാക്കി എല്ലാവരുടെയും പരിക്ക് നിസ്സാരമാണ്.ബസ് ഡ്രൈവറും,ട്രാം ഡ്രൈവറും ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.tra

Scroll To Top