Friday July 21, 2017
Latest Updates

ട്രേലി മികച്ച ടൂറിസം നഗരം,ലിസ്‌മോറിനും ബഹുമതി 

ട്രേലി മികച്ച ടൂറിസം നഗരം,ലിസ്‌മോറിനും ബഹുമതി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും മികച്ച മികച്ച ടൂറിസം നഗരമായി കൗണ്ടി കെറിയിലെ ട്രേലിയെ തിരഞ്ഞെടുത്തു. കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ലിസ്‌മോര്‍ ഏറ്റവും മികച്ച ചെറു നഗരമായും തെരഞ്ഞെടുത്തു. 

ആദ്യമായല്ല ഏറ്റവും മികച്ച വലിയ ടൂറിസം നഗരമായി ട്രേലിയെ തെരഞ്ഞടുക്കുന്നത്. ഓരോ നഗരവും സന്ദര്‍ശിച്ച അവരുട പ്രവര്‍ത്തനവും ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്ന രീതിയും രഹസ്യ നിരീക്ഷണത്തിലൂടെ വിലയിരുത്തിയാണ് മികച്ച നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 

സന്ദര്‍ശകരെ സ്വീകരിക്കുന്നതില്‍ ഓരോ നഗരവും കാണിക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി മിഖായേല്‍ റിംഗ് പറഞ്ഞു.ട്രേലിയും ലിസ്‌മോറും അടക്കമുള്ള സിറ്റികളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ടൂറിസം മേഖലയില്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

Scroll To Top