Monday December 05, 2016
Latest Updates

ചര്‍ച്ച പൊളിഞ്ഞു ,റയില്‍വേ ജീവനക്കാര്‍ സമരം തുടങ്ങി 

ചര്‍ച്ച പൊളിഞ്ഞു ,റയില്‍വേ ജീവനക്കാര്‍ സമരം തുടങ്ങി 

ഡബ്ലിന്‍:ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ മുതല്‍ അയര്‍ലണ്ടില്‍ റയില്‍വേ ജീവനക്കാര്‍ സമരം ആരംഭിച്ചു.

വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ വെച്ച് ട്രേഡ് യൂണിയനുകളുമായി നടന്ന ചര്‍ച്ച നിലവിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രധാനമായും ശമ്പളവര്‍ധനവാവശ്യപ്പെട്ടാണ് റെയില്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്.
എന്‍ ബി ആര്‍ യു വും എസ് ഐ പി റ്റി യു വും സംയുക്തമായി നടത്തുന്ന സമരം ഇന്നും തുടര്‍ന്ന് നവംബര്‍ ആറിനും നടക്കും.

സമര ദിനങ്ങളില്‍ രാവിലെ ആറു മുതല്‍ ഒന്‍പത് വരെ ഡ്രൈവര്‍മാര്‍ ട്രെയിനുകള്‍ നിര്‍ത്തിയിടും. ഡാര്‍ട്ട്, കമ്മ്യൂട്ടര്‍, ഇന്റര്‍സിറ്റി സര്‍വ്വീസുകള്‍ രണ്ടു ദിവസവും തടസ്സപ്പെടും. മറ്റ് സര്‍വ്വീസുകളെയും സമരം കാര്യമായി ബാധിക്കും.
ഇന്നു വെളുപ്പിന് 3.30 വരെ നീണ്ട ചര്‍ച്ചകള്‍ രാവിലെ 11 മണിയ്ക്ക് പുനരാരംഭിക്കും 

Scroll To Top