Saturday December 03, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ടാക്‌സിയും സ്വകാര്യവാഹനങ്ങളും നിരോധിക്കാന്‍ ആലോചന,പൊതു ഗതാഗതസൌകര്യങ്ങള്‍ സുഗമമാക്കും 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ടാക്‌സിയും സ്വകാര്യവാഹനങ്ങളും നിരോധിക്കാന്‍ ആലോചന,പൊതു ഗതാഗതസൌകര്യങ്ങള്‍ സുഗമമാക്കും 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി സെന്റര്‍ കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍, പൊതുഗതാഗതഉപയോക്താക്കള്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൃഹത് പദ്ധതിക്ക് ഡബ്‌ളിന്‍ സിറ്റി കൗണ്‍സിലും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിലും ടാക്‌സികള്‍ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും നിരോധനം വന്നേക്കും.

കോളേജ് ഗ്രീനില്‍ ടാക്‌സികളും കാറുകളും സമ്പൂര്‍ണ്ണമായി നിരോധിക്കുക, ബാച്ചിലേഴ്‌സ് വാക്കിലും, റിവര്‍ ല്ലിഫ്ഫീയുടെ കിഴക്കു ഭാഗത്തെ ജോര്‍ജ് ക്വേയിലും സ്വകര്യ കാറുകള്‍ നിരോധിക്കുക, സഫോക്ക് സ്ട്രീറ്റിലും സെന്റ് സ്റ്റീഫന്‍ ഗ്രീന്‍ നോര്‍ത്തിലും കാല്‍നടയാത്ര മാത്രമായി ചുരുക്കുക മുതലായവയാണ് പ്രധാന നിദ്ദേശങ്ങള്‍.
മറ്റു നിര്‍ദ്ദേശങ്ങള്‍
കാര്‍ പാര്‍ക്കിങ്ങ് ഇടങ്ങള്‍ വെട്ടിചുരുക്കുക. നിലവിലുള്ളവ ബൈക്ക് പാര്‍ക്കിങ്ങിനോ, ടാക്‌സി സൗകര്യത്തിനോ ആയി ഉപയോഗപ്പെടുത്തുക.
കൊണോലി സ്റ്റേഷനിലെ ലുവാസ് സ്റ്റോപ്പ് അടച്ചുപൂട്ടുകയും ബസ് എറാന്‍ സ്റ്റേഷനുമായി ബന്ധിപ്പിച്ച് നടപ്പാത പണിയുകയും ചെയ്യുക.
സിറ്റി സെന്ററിലൂടെയുള്ള കാറുകള്‍ വഴിതിരിച്ചു വിടുക.
പടിഞ്ഞാറന്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ഗേറ്റ് സ്ട്രീറ്റിലേക്ക് തിരിച്ചുവിടുകയും ഹ്യൂസ്റ്റണ്‍ സ്റ്റേഷനിലെ പാര്‍ക്കിങ്ങ്
സൗകര്യം ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക.
പ്രധാന സമയങ്ങളില്‍ ഡാര്‍ട്ട് സേവനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും,ഫീനിക്‌സ് പാര്‍ക്ക് റെയില്‍വേ ടണല്‍ 2016ഓടെ തന്നെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുക.
കൂടുതല്‍ ബസുകള്‍ അനുവദിക്കുക.
2023 വരെ തുടരാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കായി 150 മില്യണ്‍ യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്

Scroll To Top