Saturday December 03, 2016
Latest Updates

ഗാര്‍ഡയെ ഇനി പേടിയ്‌ക്കേണ്ട…വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ലെന്ന ഉത്തരവ് പിന്‍വലിയ്ക്കുന്നു 

ഗാര്‍ഡയെ ഇനി പേടിയ്‌ക്കേണ്ട…വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ലെന്ന ഉത്തരവ് പിന്‍വലിയ്ക്കുന്നു 

ഡബ്ലിന്‍:വാഹനമോടിയ്ക്കുമ്പോള്‍ ഗാര്‍ഡയെ കണ്ടാല്‍ ഇനി മൊബൈല്‍ ഫോണ്‍ മറയ്‌ക്കേണ്ട… വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് തല്ക്കാലത്തെയ്ക്ക് നടപ്പാക്കേണ്ടതില്ലെന്ന് ഐറിഷ് സര്‍ക്കാര്‍ തീരുമാനം.കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടപ്പില്‍ വരുത്തിയ പരിഷ്‌കാരമനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലാ വിധ കമ്യൂണിക്കേഷന്‍ ഡിവൈസുകളും ഉപയോഗിക്കുന്നത് കുറ്റകരമാണ്.

ഫോണ്‍ ചെയ്യുകയോ ടെക്സ്റ്റ് അയയ്ക്കുകയോ ചെയ്യുക,ഫേസ്ബുക്ക്,ട്വിട്ടര്‍ എന്നിവ ഉപയോഗിക്കുക എന്നിവയെല്ലാം കുറ്റകരമായവയില്‍ ഉള്‍പ്പെടുന്നുനിലവില്‍ വാഹനമോടിയ്കുന്ന ഒരാള്‍ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ പിടിച്ചിട്ടുണ്ടെങ്കിലും ഗാര്‍ഡയ്ക്ക് അയാളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യാമായിരുന്നു,എന്നാല്‍ ഇത്തരം കുറ്റങ്ങള്‍ തെളിയിക്കാന്‍ ഗാര്‍ഡയ്ക്ക് കഴിഞ്ഞിരുന്നുമില്ല..

എന്നാല്‍ യാതൊരു പ്രത്യേക കാരണവും ഇല്ലാതെ ഈ വ്യവസ്ഥകള്‍ മാറ്റാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്..അടുത്ത മാസം നടക്കുന്ന ഇലക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് പറയുന്നുണ്ടെങ്കിലും ആധുനീക കാലത്ത് ഇത്തരം നിരോധനങ്ങളുടെ ആവശ്യമില്ലെന്ന കണ്ടെത്തലാണ് ഇതിനു പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Scroll To Top