Friday December 02, 2016
Latest Updates

ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക,അയര്‍ലണ്ടിലെ വഴികള്‍ നിറയെ ക്യാമറ കണ്ണുകള്‍

ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക,അയര്‍ലണ്ടിലെ വഴികള്‍ നിറയെ ക്യാമറ കണ്ണുകള്‍

ഡബ്ലിന്‍:നിയമം തെറ്റിക്കുന്ന ഡ്രൈവര്‍മാരെ പിടിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി രാജ്യവ്യാപകമായി പ്രധാനനിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഗാര്‍ഡയുടെ നീക്കം. 355 ക്യാമറകളാണ് അയര്‍ലഡിലെ നിരത്തുകളില്‍ പുതുതായി സ്ഥാപിക്കുന്നത്. നിലവില്‍ 1000 സ്പീഡ് ക്യാമറകള്‍ ഗാര്‍ഡ സ്ഥാപിച്ചിട്ടുണ്ട് ഇതിന് പുറമേയാണ് പുതിയ ക്യാമറകള്‍.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അപകട സാധ്യതാ മേഖലകളിലാണ് പുതിയ ക്യാമറകള്‍ സ്ഥാപിക്കുക.നൂറിനടുത്ത് അപകട സാധ്യതാ മേഖലകള്‍ പുതുതായി ഗാര്‍ഡ കണ്ടെത്തിയിരുന്നു.ഇവിടങ്ങളിലായാണ് 355 ക്യാമറകള്‍ സ്ഥാപിക്കുന്നത്.ക്യാമറകള്‍ എല്ലാ സമയത്തും ഓണായിരിക്കുമെന്ന് ചീഫ് സൂപ്രണ്ട് എയ്ദന്‍ റെയ്ഡ് പറഞ്ഞു.

അമിത വേഗത കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് കാരണമായത്. ഇതുവരെ റോഡുകളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അംഗഭംഗം വരികയും ചെയ്തിട്ടുണ്ട്. 10 കിലോമീറ്റര്‍ ദൂരവ്യത്യാസത്തിലാണ് ക്യമാറകള്‍ ഉണ്ടാവുക. റോഡിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇവ ഉണ്ടാകും. ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ അപകട നിരക്ക് കുറക്കാന്‍ സഹായിക്കുമെന്നാണ് ഗാര്‍ഡയുടെ കരുതുന്നത്.

 

Scroll To Top