Tuesday December 06, 2016
Latest Updates

ട്രാഫിക്ക് പ്രശ്‌നമാവുന്നു,ലോകത്തില്‍ ഏറ്റവും ഗതാഗതക്കുരുക്കുള്ള, നഗരങ്ങളില്‍ ഡബ്ലിനും 

ട്രാഫിക്ക് പ്രശ്‌നമാവുന്നു,ലോകത്തില്‍ ഏറ്റവും ഗതാഗതക്കുരുക്കുള്ള, നഗരങ്ങളില്‍ ഡബ്ലിനും 

ഡബ്ലിന്‍: ഡബ്ലിന്‍ നഗരപ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.കൃത്യമായ ഗതാഗത സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തല്‍.

ഇതിനിടെ ലോകത്തില്‍ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളില്‍ ഡബ്ലിന്‍ പത്താം സ്ഥാനത്തെത്തി എന്ന സര്‍വേ റിപ്പോര്‍ട്ട് അയര്‍ലണ്ടിലെ ഗതാഗത വകുപ്പും ചര്‍ച്ച ചെയ്തു വരികയാണ്. ലോകത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഡബ്ലിനും ഇടം നേടിയത്. ലോസ് എഞ്ചല്‍സാണ് ഡബ്ലിനു തൊട്ട് മുമ്പില്‍. സര്‍വേ നടത്തിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും സാധാരണ സമയത്തെയും ഡ്രൈവിംഗ് സമയം കണക്കാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതിനു പുറമേ സര്‍വേ നടത്തിയ നഗരങ്ങളില്‍ ഡ്രൈവര്‍മാരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയത്ത് മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 35 ശതമാനം അധികം സമയം എടുക്കുന്നു. തിരക്കുള്ള സമയത്തെ ഒരു മണിക്കൂര്‍ ഗതാഗതക്കുരുക്കിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് 45 മിനിറ്റ് വീതം നഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 30 മിനിറ്റ് യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ നഷ്ടപ്പെടുന്നു.

ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില്‍ മോസ്‌കോയാണ് ഒന്നാം സ്ഥാനത്ത്. ഇസ്താംബുള്‍ ബ്രസീലിലെ റിയോ ഡി ജനീറോ എന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മെക്‌സിക്കോ സിറ്റി നാലാം സ്ഥാനത്തും സാവോ പോളോ അഞ്ചാം സ്ഥാനത്തുമുണ്ട്. 6, 7 സ്ഥാനങ്ങളില്‍ യഥാക്രമം പലെര്‍മൊ, വാര്‍സൊ എന്നീ നഗരങ്ങളാണ്. റോം എട്ടാം സ്ഥാനത്തുണ്ട്.

Scroll To Top