Wednesday December 07, 2016
Latest Updates

ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക,ചെക്കിംഗ് ഊര്‍ജിതം,പിടിയ്ക്കപെടുന്ന മുന്നൂറില്‍ നിങ്ങളും ഉണ്ടാവാം! 

ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക,ചെക്കിംഗ് ഊര്‍ജിതം,പിടിയ്ക്കപെടുന്ന മുന്നൂറില്‍ നിങ്ങളും ഉണ്ടാവാം! 


ഡബ്ലിന്‍:ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 2015 അവസാനിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് 300 ഡ്രൈവര്‍മാര്‍ കൂടി അറസ്റ്റിലാകുമെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ്. ക്രിസ്മസ് ന്യൂ ഇയര്‍ ആഴ്ചയില്‍ പതിവുപോലെ ഐറിഷ് റോഡുകളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ടന്നും അതിനാല്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ആര്‍എസ്എ, ഗാര്‍ഡ എന്നിവര്‍ അറിയിച്ചു. 

ഈ വര്‍ഷം അയര്‍ലണ്ടില്‍ ഏകദേശം 156 പേരാണ് റോഡപകടങ്ങളില്‍പ്പെട്ട് മരിച്ചത്. 128 വാഹനാപകടങ്ങളിലായി 154 പേര്‍ മരിച്ചതായാണ് റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡയും ഇന്നലെ പുറത്തുവിട്ട കണക്ക്. ഇന്നലെ രാവിലെ കോര്‍ക്കില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചതോടെ ഈ വര്‍ഷം അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ 156 ആയി. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 19 ശതമാനം കുറവുണ്ടായെങ്കിലും ഇതു വലിയ നിരക്ക് തന്നെയാണെന്ന് ഏവരും പറയുന്നു. 
കൂടുതല്‍ അപകടമരണവും ഉണ്ടായത് ഹൈയര്‍ സ്പീഡ് റോഡിലാണ്. രാത്രിയിലാണ് കൂടുതല്‍ വാഹനാപകടങ്ങളും ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ 69 ഡ്രൈവര്‍മാരില്‍ 19 പേരും മരിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് 1,88,194 പേരാണ് പിടിയിലായത്.വാഹനമോടിക്കുന്നതിനിടെ ഫോണ്‍ വിളിച്ചതിന് 25,133 പേരെ പിടികൂടി.



Scroll To Top