Thursday December 08, 2016
Latest Updates

റെഡ് ലൈന്‍-ഗ്രീന്‍ലൈന്‍ സംയോജന പദ്ധതി:ഇന്ന് മുതല്‍ ഡബ്ലിന്‍ സിറ്റിയില്‍ ഭാഗീക ഗതാഗത നിയന്ത്രണം

റെഡ് ലൈന്‍-ഗ്രീന്‍ലൈന്‍ സംയോജന പദ്ധതി:ഇന്ന് മുതല്‍ ഡബ്ലിന്‍ സിറ്റിയില്‍ ഭാഗീക ഗതാഗത നിയന്ത്രണം

ഡബ്ലിന്‍:ഇന്ന് മുതല്‍ പകല്‍ സമയങ്ങളില്‍ ഡബ്ലിന്‍ സിറ്റി സെന്ററില്‍ കാറുകള്‍ക്ക് ഭാഗീകമായി പ്രവേശനം നിരോധിച്ചു.കോളജ് ഗ്രീനിലൂടെ വരുന്ന കാറുകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ മറ്റ് വഴികള്‍ വഴി സിറ്റി സെന്ററില്‍ എത്തണം.ഈ സമയങ്ങളില്‍ ബസ്,ടാക്‌സി,സൈക്കിള്‍ എന്നീ വാഹനങ്ങള്‍ മാത്രമേ കോളജ് ഗ്രീനില്‍ കൂടി കടത്തി വിടുകയുള്ളുവെന്ന് സിറ്റി ട്രാഫിക് കണ്‍ട്രോളാര്‍ അറിയിച്ചു.

ഗ്രീന്‍ ലൈനും റെഡ് ലൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന ലുവാസ് ലൈനിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമാണിത്.വെസ്റ്റ്‌മോര്‍ലാന്‍ഡ് സ്ട്രീറ്റിലും കോളേജ് സ്ട്രീറ്റിലുമാണ് ഇപ്പോള്‍ ലുവാസിന്റെ പണികള്‍ നടക്കുന്നത്.ലുവാസിനു വേണ്ടി ആകെ അഞ്ചര കിലോമീറ്റര്‍ പുതിയ ട്രാക്കാണ് €368മില്യണ്‍ ചെലവഴിച്ച് പണി കഴിക്കുന്നത്. 2017ല്‍ പാത പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സിറ്റിയുടെ കൂടുതല്‍ ഭാഗങ്ങള്‍ ട്രെയിന്‍ സര്‍വീസിനാല്‍ ബന്ധിക്കപ്പെടും.

പത്ത് മില്യണ്‍ യാത്രക്കാര്‍ കൂടുതലായി ലുവാസിലൂടെ യാത്ര ചെയ്യും.നിലവില്‍ മുപ്പത് മില്യണ്‍ പേരാണ് ലുവാസ് ലൈന്‍ ഉപയോഗിക്കുന്നത്.

ഒ കോണെല്‍ സ്ട്രീറ്റില്‍ ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.കോളേജ് ഗ്രീന്‍,ഡൗസണ്‍ സ്ട്രീറ്റ്,ഹോക്കിന്‍സ് സ്ട്രീറ്റ്,ഡി ഒലിയര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. 

ട്രാക്ക് ഇടുന്നത്ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതുള്ളത്.യാത്രക്കാര്‍ക്ക് താത്കാലിക ബുദ്ധിമുട്ട് നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.എങ്കിലും പരമാവധി യാത്രാ ക്ലേശം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും.

2016 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഐറിഷ് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ശതാബ്ദി സമ്മേളനകാലം ഒഴികെ മുഴുവന്‍ സമയങ്ങളിലും പണി നടത്തി എത്രയും വേഗം ലുവാസ് ലൈന്‍ സംയോജനം നടത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

Temporary arrangements for cars

 trafi  ci

Scroll To Top