Monday December 05, 2016
Latest Updates

ഫോര്‍ഡ് കാറുകളില്‍ ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു

ഫോര്‍ഡ് കാറുകളില്‍ ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു

പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്, തങ്ങളുടെ കാറുകളില്‍ പരീക്ഷണാര്‍ത്ഥം ഡ്രൈവര്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിക്കുന്നു. ഈ ആപ്പിലൂടെ ഒരാള്‍ ശരിയായ ഡ്രൈവിങ് രീതിയാണോ പുലര്‍ത്തുന്നത് എന്നറിയാന്‍ സാധിക്കും. എക്‌സര്‍സൈസ് വെയ്റ്റ് ലോസ് ആപ്പിന് സമാനമായാണ് ഈ ആപ്പിന്റെയും പ്രവര്‍ത്തനം.

ഡ്രൈവിങ്ങിലെ പല ഉപകരണങ്ങള്‍ ഉദാഹരണമായി ആക്‌സിലേറ്റര്‍, സ്റ്റിയറിങ് ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്ന് ഡ്രൈവിങ്ങിനിടെ ഈ ആപ്പ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡ്രൈവര്‍മാര്‍ക്കും മാര്‍ക്ക് ഇടുകയും ചെയ്യും. ഈ മാര്‍ക്ക് കാറുകള്‍ വാടകയ്‌ക്കെടുക്കുമ്പോഴും മറ്റും ഡ്രൈവര്‍മാര്‍ക്ക് തെളിവായി കാണിക്കാം. മികച്ച മാര്‍ക്ക് ഉള്ളവര്‍ക്ക് വാടക കുറച്ച് കൊടുത്താല്‍ മതിയാകും.

നല്ല ഡ്രൈവര്‍മാരെ കണ്ടെത്തി, യാത്രയ്ക്ക് ആവശ്യം വരുന്ന ചെലവുകളില്‍ കുറവ് നല്‍കുകയാണ് ഫോര്‍ഡ് ഈ ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ ഡ്രൈവിങ്ങിലെ തങ്ങളുടെ കുറവുകള്‍ ശരിയായി മനസ്സിലാക്കാനും, അതിനനുസരിച്ച് ഡ്രൈവിങ് രീതി മെച്ചപ്പെടുത്താനും ആളുകളെ ഈ ആപ്പ് സഹായിക്കും.

പരീക്ഷണാര്‍ത്ഥം നാലു മാസത്തോളം ലണ്ടനിലെ ഡ്രൈവര്‍മാരില്‍ ഫോര്‍ഡ് ഈ ആപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഫോര്‍ഡ് ഫിയസ്റ്റ മോഡലുകളിലാണ് ഈ ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. സ്റ്റിയറിങ്ങിന്റെ ടേണിങ് പ്രവര്‍ത്തനം, ബ്രേക്കുകളില്‍ നല്‍കപ്പെടുന്ന പ്രഷര്‍ എന്നിവയെല്ലാം ആപ്പ് പരിശോധിക്കും. ഇതിനു പുറമെ ഏതു സമയത്താണ് ഡ്രൈവിങ്, ഡ്രൈവിങ്ങിനിടയിലെ കാലാസ്ഥ, എത്തരം റോഡിലാണ് ഡ്രൈവിങ് എന്നിവയും ആപ്പ് രേഖപ്പെടുത്തും.

ഓരോ ഡ്രൈവിനു ശേഷവും ആപ്പ് ഡ്രൈവര്‍മാര്‍ക്ക് മാര്‍ക്ക് ഇടും. എത്തരത്തിലാണ് ഡ്രൈവിങ് മെച്ചപ്പെടുത്തേണ്ടത് എന്ന് ആപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

Scroll To Top