Friday April 27, 2018
Latest Updates

അയര്‍ലണ്ടിലെ ബാങ്കുകള്‍ അന്യായമായി പിരിച്ചെടുത്ത ട്രാക്കര്‍ മോര്‍ട്ട്ഗേജ് തിരികെ നല്‍കും

അയര്‍ലണ്ടിലെ ബാങ്കുകള്‍ അന്യായമായി പിരിച്ചെടുത്ത ട്രാക്കര്‍ മോര്‍ട്ട്ഗേജ് തിരികെ നല്‍കും

ഡബ്ലിന്‍:ബാങ്കുകള്‍ അന്യായമായി പിരിച്ചെടുത്ത ട്രാക്കര്‍ മോര്‍ട്ട്ഗേജുകള്‍ തിരികെ നല്‍കാന്‍ തീരുമാനം. ഇത്തരം 10,000ഓളം കേസുകളില്‍ തുക തിരികെ നല്‍കാന്‍ സെന്‍ട്രല്‍ ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാര തുകയും നല്‍കണം. ഇതിന്റെ ആദ്യ പടിയായി അള്‍സ്റ്റര്‍ ബാങ്കിന്റെ 2,000 ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷത്തോടെ പണം തിരികെ ലഭിക്കും.

എഐബിക്ക് 3,300ഓളം ഉപഭോക്താക്കള്‍ക്കാണ് പണം തിരികെ നല്‍കാനുള്ളത്. 20,000 യൂറോയാണ് തിരികെ നല്‍കാനുണ്ട്. 3,000 യൂറോ നഷ്ടപരിഹാരവും നല്‍കേണ്ടിവരും. കൂടുതലായി അടച്ച പലിശയുടെ 15% എന്ന നിരക്കിലാകും നഷ്ടപരിഹാരം കണക്കാക്കുക.

ബാങ്ക് ഓഫ് അയര്‍ലണ്ട്, കെബിസി എന്നീ ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കണം. 2015ലെ വേനല്‍ക്കാലത്ത് തങ്ങള്‍ അനധികൃതമായി 1,400 പേരുടെ ട്രാക്കര്‍ മോര്‍ട്ട്ഗേജുകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് പെര്‍മനന്റ് ടിഎസ്ബി കുറ്റസമ്മതം നടത്തിയതോടെയാണ് നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.

Scroll To Top