Sunday December 04, 2016
Latest Updates

ക്രിസ്മസിന് കളിപ്പാട്ടങ്ങള്‍ സമ്മാനമായി വാങ്ങുമ്പോള്‍ 

ക്രിസ്മസിന് കളിപ്പാട്ടങ്ങള്‍ സമ്മാനമായി വാങ്ങുമ്പോള്‍ 

ഭൂരിഭാഗം രക്ഷകര്‍ത്താക്കളും സിഇ സേഫ്റ്റി മാര്‍ക്കിനെ കുറിച്ച് ബോധവാന്‍മാരാണെങ്കിലും സേഫ്റ്റി മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങളാണ് മൂന്നിലൊന്ന് രക്ഷകര്‍ത്താക്കളും തങ്ങളുടെ കുട്ടികള്‍ക്കായി വാങ്ങിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പരീക്ഷണം നടത്താത്തതും സുരക്ഷ ഉറപ്പാക്കാത്തതുമായ കളിപ്പാട്ടങ്ങളാണ് ആയിരക്കണക്കിനു രക്ഷകര്‍ത്താക്കളും വാങ്ങിക്കൂട്ടുന്നതെന്ന സ്റ്റേററ് കണ്‍സ്യൂമര്‍ വാച്ച്‌ഡോഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഡിസ്‌നിയുടെ മോശമായ ഉത്പന്നങ്ങളും ഗെയിമുകളുമാണ് ക്രിസ്മസിന്റെ ബ്ലാക്ക് വിപണിയില്‍ വിറ്റഴിക്കുന്നത്. വിശ്വാസയോഗ്യമായ കളിപ്പാട്ടങ്ങളില്‍ സിഇ മാര്‍ക്ക ഉണ്ടാകും. യൂറോപ്യന്‍ യൂണിയനുള്ളില്‍ വിറ്റഴിക്കുന്ന ചില ഉത്പന്നങ്ങളുടെ ഗുണനിലവാരം സിഇ മാര്‍ക്ക് നല്കി നിര്‍ബന്ധമായും ഉറപ്പാക്കുന്നുണ്ട്. യൂറോപ്യന്‍ കണ്‍ഫോര്‍മിറ്റി എന്നാണ് സിഇയുടെ പൂര്‍ണരൂപം. കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷനുവേണ്ടിയാണ് ഈ ഗവേഷണം നടത്തിയത്. സിഇ മാര്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതില്‍ രക്ഷകര്‍ത്താക്കളാണ് ഏറ്റവും കുറവ് ജാഗ്രത പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവരാണ് കൂടുതലും സുരക്ഷിതമല്ലാത്ത കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

പ്രായപൂര്‍ത്തിയായ 1001 പേരുടെ സ്വഭാവവും ആഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ചില കളിപ്പാട്ടങ്ങളില്‍ എത്ര പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാമെന്നും അതിന്റെ അപകട സാധ്യതാ മുന്നറിയിപ്പും കളിപ്പാട്ടങ്ങളില്‍ നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയിരിക്കും. ക്രിസ്മസ് ആഘോഷവേളയില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്ന രക്ഷകര്‍ത്താക്കള്‍ ജാഗരൂകരായിരിക്കണമെന്ന് കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഡയറക്ടറായ ഫെര്‍ഗല്‍ ഒ’ ലീറി നിര്‍ദേശിച്ചു.














.

Scroll To Top