Monday February 27, 2017
Latest Updates

ടൊയോട്ട 3.4 മില്ല്യണ്‍ കാറുകള്‍ തിരികെ വിളിക്കുന്നു

ടൊയോട്ട 3.4 മില്ല്യണ്‍ കാറുകള്‍ തിരികെ വിളിക്കുന്നു

ഡബ്ലിന്‍:ഫ്യുവല്‍ എമിഷന്‍, എയര്‍ ബാഗ് എന്നിവയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ടൊയോട്ട തങ്ങളുടെ 3.4 മില്ല്യണ്‍ കാറുകള്‍ തിരികെ വിളിക്കുന്നു. 1.4 മില്ല്യണ്‍ കാറുകളില്‍ എയര്‍ബാഗ് പ്രശ്‌നങ്ങളും 2.87 മില്ല്യണ്‍ കാറുകളില്‍ ഫ്യുവല്‍ എമിഷന്‍ പ്രശ്‌നങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്.

2008നും ഏപ്രില്‍ 2012നും ഇടയില്‍ നിര്‍മ്മിച്ച പ്രയസ് ഹൈബ്രിഡ്‌സ്, പ്രയസ് പ്ലഗ് ഇന്‍സ്, ലെക്‌സസ് സിടി 200 എച്ച് എന്നീ മോഡലുകളിലാണ് എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയത്. ജപ്പാന്‍, നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ.അയര്‍ലണ്ടില്‍ എത്ര കാറുകള്‍ക്ക് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പ്രയസ്, ഓറിസ്, കൊറോള, സെലാസ്, ലൂകാസ്, ലെക്‌സസ് എച്ച്എസ് 250 എച്ച്, സിടി 200 എച്ച് എന്നീ മോഡലുകളിലാണ് ഫ്യുവല്‍ എമിഷന്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

Scroll To Top