Friday December 02, 2016
Latest Updates

കരുത്തുറ്റ പുതിയ പെട്രോള്‍ എന്‍ജിനുമായി ടൊയോട്ട

കരുത്തുറ്റ പുതിയ പെട്രോള്‍ എന്‍ജിനുമായി ടൊയോട്ട

ടൊയോട്ടയുടെ കരുത്തുറ്റ എന്‍ജിനുകളുടെ നിരയിലേക്ക് പുതിയ ഒരംഗം കൂടി. 8 എന്‍ആര്‍എഫ്ടിഎസ് എന്നു പേരിട്ടിരിക്കുന്ന എഞ്ചിന്‍ ഇന്നാണ് കമ്പനി അവതരിപ്പിച്ചത്. ടൊയോട്ട ഒറിസിന്റെ പുതുക്കിയ പതിപ്പിലാണ് അന്താരാഷ്ട്ര വിപണിയില്‍ എഞ്ചിന്‍ ലഭ്യമാവുക.

സിംഗിള്‍ സ്‌ക്രോള്‍ ടര്‍ബോ ചാര്‍ജറും, കൂടുതല്‍ ചൂട് പുറന്തള്ളാന്‍ സഹായിക്കുന്ന വാട്ടര്‍ കോള്‍ഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടു കൂടിയ സിലിണ്ടര്‍ ഹെഡും ഉള്‍കൊള്ളുന്നതാണ് പുതിയ എഞ്ചിന്‍. വ്യതസ്ത ആര്‍പിഎമ്മുകളില്‍ മികച്ച ടോര്‍ക്ക് ലഭ്യമാക്കാന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

114 ബിഎച്പി കരുത്തില്‍ 5200 ആര്‍പിഎമ്മും, 18.9 കെജിഎം ടോര്‍ക്കില്‍ 1500 മുതല്‍ 4000 ആര്‍പിഎമ്മും ഉത്പാദിപ്പിക്കാന്‍ പുതിയ എന്‍ജിന് സാധിക്കും. ടൊയോട്ടയുടെ എഞ്ചിന്‍ നിരകളില്‍ രണ്ടാമത്തെ ടര്‍ബോ ചാര്‍ജഡ് എഞ്ചിന്‍ ആണ് 8 എന്‍ആര്‍എഫ്ടിഎസ്. നേരത്തെ ലെക്‌സസ് എന്‍എക്‌സ്200ടി എഞ്ചിന്‍ ആയിരുന്നു ഈ വിഭാഗത്തിലായി വിപണിയിലുള്ളത്.

Scroll To Top