Sunday December 04, 2016
Latest Updates

ടയോട്ട അയര്‍ലണ്ടിലടക്കം 1.6 മില്യന്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു

ടയോട്ട അയര്‍ലണ്ടിലടക്കം 1.6 മില്യന്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍: ടയോട്ട കാറുകള്‍ തിരിച്ച് വിളിക്കുന്നു. തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകവ്യാപകമായി 1.6 മില്യന്‍ കാറുകളാണ് ടയോട്ട തിരിച്ച് വിളിക്കുന്നത്. തിരിച്ച് വിളിക്കുന്നവയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള 514
കാറുകളും ഉള്‍പ്പെടുന്നു. ഐറിഷ് വിപണിയില്‍ വിറ്റ ടയോട്ട ലക്‌സസ് കാറുകളാണ് തിരിച്ച് വിളിക്കുന്നത്. ടയോട്ട വാഹനങ്ങളുടെ ബ്രേക്കിനാണ് തകരാറ് കണ്ടെത്തിയത്.

ഒരു മില്യന്‍ കാറുകള്‍ ജപ്പാനിലെ യൂണിറ്റിലും 615,000 ഓളം കാറുകള്‍ പുറത്തും പരിശോധിക്കും. ലക്‌സസിന്റെ ഐ.എസ് 250, ഐ.എസ്.എഫ്, ജി.എസ്, എല്‍.എസ് തുടങ്ങിയ മോഡലുകളിലാണ് തകരാറ് കണ്ടെത്തിയത്. 2006 മാര്‍ച്ചിനും 2010 സെപ്റ്റംബറിനും ഇടയ്ക്ക് വിപണിയില്‍ ഇറങ്ങിയ വാഹനങ്ങളിലാണ് തകരാറ്.

ഐറിഷ് ഷോറൂമുകളില്‍ നിന്ന് ടയോട്ട കാറുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് കത്ത് അയയ്ക്കുമെന്ന് ലക്‌സസ് അയര്‍ലണ്ട് അറിയിച്ചു. മൂന്ന് മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ച് നല്‍കുമെന്നും ലക്‌സസ് അയര്‍ലണ്ട് വ്യക്തമാക്കി. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും ലക്‌സസ് അയര്‍ലണ്ട് വ്യക്തമാക്കി. തകരാറുള്ള
വാഹനത്തിന്റെ ഉടമകള്‍ ലക്‌സസ് ഡീലറെ ബന്ധപ്പെടണമെന്ന് ലക്‌സസ് അയര്‍ലണ്ട് അറിയിച്ചു. ലക്‌സസ് അയര്‍ലണ്ടിന്റെ 014190222 എന്ന നമ്പരിലും വാഹന ഉടമകള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. വാഹന ഉടമകള്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ഖേദിക്കുന്നതായും ലക്‌സസ് അയര്‍ലണ്ട് അറിയിച്ചു.

കഴിഞ്ഞ ജൂണില്‍ എയര്‍ ബാഗില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടയോട്ടയുടെ 2.3 മില്യന്‍ കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു. അതേസമയം പുതിയതായി കണ്ടെത്തിയ തകരാറ് മൂലം അപകടങ്ങളോ മരണങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ലെന്ന് ടയോട്ട വ്യക്തമാക്കി.

Scroll To Top