Saturday December 10, 2016
Latest Updates

ടയോട്ട കാമ്രി ഹൈബ്രിഡ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

ടയോട്ട കാമ്രി ഹൈബ്രിഡ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

ടയോട്ട കാമ്രിയുടെ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം മോഡല്‍ ആഗോളവിപണിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതേ മോഡല്‍ മുഖം മിനുക്കിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

കാറിന്റെ സ്‌പെയറുകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരിക്കും കമ്പനി പുറത്തിറക്കുക. നിലവില്‍ ഈ വിഭാഗത്തില്‍ കാര്യമായ എതിരാളികളാരുമില്ല എന്നത് കമ്പനിക്ക് ഗുണം ചെയ്യും. കഴിഞ്ഞ മോസ്‌കോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട മോഡലിന് ഇന്ത്യയിലെത്തുമ്പോള്‍ 31.92 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.

സാധാരണയായി കാമ്രിയില്‍ ഘടിപ്പിച്ചിരിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈബ്രിഡ് കാമ്രിയിലും നല്‍കിയിരിക്കുന്നത്. 160 പിഎസ് കരുത്തും 213 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ നല്‍കും. മുന്‍വശത്ത് ധാരാളം ക്രോമിയം പൂശി നല്‍കിയ ഗ്രില്‍ വാഹനത്തിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്.

 

Scroll To Top