Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ ഒരു ദിവസം എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കേട്ട് ഞെട്ടരുത് !

ഡബ്ലിനില്‍ ഒരു ദിവസം എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കേട്ട് ഞെട്ടരുത് !

ഡബ്ലിന്‍:വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന കൗണ്ടികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഫലൈറ്റ് അയര്‍ലണ്ടിന്റെ സര്‍വേ പ്രകാരം 2015ല്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിച്ച കൗണ്ടി ഡബ്ലിനാണ് (4,938,000 പേര്‍).ദിവസേന ഏകദേശം 13500 വിദേശ ടൂറിസ്റ്റുകള്‍ മാത്രം.
കടല്‍ മാര്‍ഗ്ഗവും, ആകാശമാര്‍ഗ്ഗവും എളുപ്പം എത്തിപ്പെടാം എന്നുള്ളതാണ് ഡബ്ലിന് ഈ സ്ഥാനം നല്‍കിയത്.പക്ഷെ ഇവര്‍ക്കുള്ള താമസസൗകര്യങ്ങള്‍ പോലും ഈ തലസ്ഥാനനഗരിയില്‍ ലഭ്യമല്ലെന്നും കണക്കുകളുണ്ട്.

ഡബ്ലിനു പുറമെ കോര്‍ക്കിലാണ് വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം എത്തിയത് (1,449,000). ഗാല്‍വേയാണ് പിന്നില്‍ (1,354,000). കെറിയില്‍ 2015ല്‍ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,026,000- നാലാം സ്ഥാനം.

അയര്‍ലണ്ടില്‍ വിദേശ സഞ്ചാരികള്‍ ഏറ്റവും കുറവ് സന്ദര്‍ശിക്കുന്ന കൗണ്ടി ലോങ്ഫോര്‍ഡാണ്. 2015ല്‍ വെറും 30,000 പേരാണ് ഇവിടം സന്ദര്‍ശിച്ചത്. ഒഫാലി, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ 50,000 വീതം സഞ്ചാരികളാണ് എത്തിയത്.

സഞ്ചാരികളില്‍ നിന്നും ഏറ്റവുമധികം റവന്യൂ നേടിയ കാര്യത്തിലും ഡബ്ലിനാണ് ഒന്നാം സ്ഥാനത്ത്. 2015ല്‍ ടൂറിസത്തില്‍ നിന്നായി 1,726 മില്ല്യണ്‍ യൂറോയാണ് ഡബ്ലിന്‍ നേടിയത്. രണ്ടാം സ്ഥാനം 558 മില്ല്യണ്‍ യൂറോയുമായി കോര്‍ക്കിന്. അവസാന സ്ഥാനത്തുള്ള ലോങ്ഫോര്‍ഡിന് ലഭിച്ചത് 8 മില്ല്യണ്‍ യൂറോയാണ്.

Scroll To Top