Monday December 05, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്,വരുന്നവരില്‍ കൂടുതല്‍ അമേരിക്കക്കാര്‍

അയര്‍ലണ്ടിലേയ്ക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്,വരുന്നവരില്‍ കൂടുതല്‍ അമേരിക്കക്കാര്‍

ഡബ്ലിന്‍: അയര്‍ണ്ടിനെ അടുത്തറിയാനും കാഴ്ചകള്‍ കാണാനുമായി എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2015 ഡിസംബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലത്തിനിടയ്ക്ക് ഒരു മില്ല്യണ്‍ ടൂറിസ്റ്റുകളാണ് അയര്‍ലണ്ടിലേയ്ക്ക് ഒഴുകിയെത്തിയത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ കണക്കില്‍, ഈ മാസങ്ങള്‍ക്കിടയില്‍ 17% വര്‍ദ്ധനവുണ്ടായതാണ് പറയുന്നത്.
നോര്‍ത്ത് അമേരിക്കയില്‍ നിന്നും 13%, യു.കെയില്‍ നിന്നും 21.2% എന്നിങ്ങനെയും മൊത്തം യൂറോപ്പില്‍ നിന്ന് 14% വര്‍ദ്ധനവും ഉണ്ടായി. സാധാരണയായി വിന്റര്‍ സീസണില്‍ ടൂറിസം മങ്ങലേല്‍ക്കുന്ന നാളുകളായിരുന്നെങ്കില്‍ ഇത്തവണ നേരെ തിരിച്ചാണ്.

സര്‍ക്കാരിന്റെ പദ്ധതി പ്രകാരം 2025ല്‍ ഒരു വര്‍ഷം 10 മില്ല്യണ്‍ ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കണം എന്നാണ് കരുതുന്നത്. എന്നാല്‍ 2015ല്‍ത്തന്നെ 8.6 മില്ല്യണ്‍ ടൂറിസ്റ്റുകള്‍ ഇവടെയെത്തിയിരുന്നു.

സെന്റ് പാട്രിക്‌സ് ഡേയുമായി ബന്ധപ്പെട്ടു നടത്തിയ ഗ്ലോബല്‍ ഗ്രീന്‍ ഇനിഷ്യേറ്റിവും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കു കാരണമായതായി ടൂറിസം അയര്‍ലണ്ട് സി.ഇ.ഒ നിയാല്‍ ഗിബ്ബണ്‍സ് പറഞ്ഞു.

Scroll To Top