Wednesday December 07, 2016
Latest Updates

ടൂറിസ്റ്റുകള്‍ അയര്‍ലണ്ടിലേയ്ക്ക് ഒഴുകിയെത്തുന്നു,ടൂറിസം മേഖലയില്‍ നിക്ഷേപകര്‍ക്ക് സാധ്യത കൂടുന്നുവെന്ന് പഠനം 

ടൂറിസ്റ്റുകള്‍ അയര്‍ലണ്ടിലേയ്ക്ക് ഒഴുകിയെത്തുന്നു,ടൂറിസം മേഖലയില്‍ നിക്ഷേപകര്‍ക്ക് സാധ്യത കൂടുന്നുവെന്ന് പഠനം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഗരങ്ങളില്‍ കാണുന്ന ജനത്തിരക്ക് ടൂറിസ്റ്റുകളുടെതാണോ?അങ്ങനെയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ കണ്ടാല്‍ തോന്നുക.ഓരോ ദിവസവും 17000 ടൂറിസ്റ്റുകള്‍ അയര്‍ലണ്ടില്‍ എത്തുന്നതായാണ് കണക്ക്.രാജ്യത്തെ നഗരത്തിലെ ഹോട്ടലുകളിലും മറ്റു താമസസൌകര്യങ്ങളും ലാഭകരമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകള്‍ക്ക് ഇത്രയും ടൂറിസ്റ്റുകള്‍ ദിവസവും എത്തിയാല്‍ മതിയെന്നാണ് കണക്ക്.
ഈ കണക്കുകള്‍ നല്കുന്നത് മറ്റൊരു സൂചന കൂടിയാണ്.ഒരു ടൂറിസ്റ്റ് ഡസ്റ്റിനേഷനായി അയര്‍ലണ്ട്  വളര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.ടൂറിസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള താമസവിനോദ സൌകര്യങ്ങള്‍ക്ക് മുതല്‍ ഇറക്കുന്നത് നഷ്ട്ടമൊന്നുമാവില്ല തന്നെ!.ടൂറിസം അയര്‍ലണ്ട് അടക്കമുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവെയ്ക്കുന്നു 
അയര്‍ലണ്ടിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 2015ലെ ആദ്യ മൂന്നു മാസങ്ങളില്‍ 14.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ടൂറിസ്റ്റുകള്‍ രാജ്യത്ത് ചിലവഴിക്കുന്ന പണത്തിലും വര്‍ദ്ധനവുണ്ടായി.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1.5 മില്ല്യണ്‍ ട്രിപ്പുകളാണ് അയര്‍ലണ്ടിലേക്ക് നടത്തപ്പെട്ടത്. 2012ല്‍ 6.5 മില്ല്യണായിരുന്ന വിദേശ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 7.6 മില്ല്യണായി ഉയര്‍ന്നിരുന്നു. ഇതോടൊപ്പം അയര്‍ലണ്ടുകാര്‍ വിദേശരാജ്യങ്ങളില്‍ പോകുന്നതിലും 13.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. രാജ്യത്തെ ടൂറിസം രംഗത്തിന് മികച്ച തുടക്കം ലഭിച്ചെന്നും അയര്‍ലണ്ടിലെത്തിയ വിദേശസഞ്ചാരികള്‍ ആദ്യത്തെ മൂന്നു മാസം 590 മില്ല്യണ്‍ യൂറോ രാജ്യത്ത് ചിലവിട്ടുവെന്നും ടൂറിസം മിനിസ്റ്റര്‍ പാസ്‌ക്കല്‍ ഡൊണോഹെ വ്യക്തമാക്കി.
ബ്രിട്ടണില്‍ നിന്നുള്ള സഞ്ചാരികളാണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം പണം ചിലവിട്ടത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഒഴികെ മറ്റെല്ലാ ടാര്‍ജറ്റ്മാര്‍കറ്റുകളില്‍ നിന്നും ടൂറിസം വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി. അയര്‍ലണ്ടുകാര്‍ വിദേശ രാജ്യങ്ങളില്‍ ചിലവഴിക്കുന്നതും അയര്‍ലണ്ടിന്റെ ടൂറിസം വരുമാനവും തമ്മിലുള്ള അന്തരവും 14 മില്ല്യണ്‍ യൂറോ ആയി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് 24 മില്ല്യണ്‍ യൂറോ ആയിരുന്നു.


Scroll To Top