Friday December 09, 2016
Latest Updates

ഏഷ്യന്‍ വിപണി ലക്ഷ്യമിട്ട് ടൂറിസം അയര്‍ലണ്ട്,ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതി 

ഏഷ്യന്‍ വിപണി ലക്ഷ്യമിട്ട് ടൂറിസം അയര്‍ലണ്ട്,ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതി 

ഡബ്ലിന്‍: ടൂറിസം അയര്‍ലണ്ട് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നു. അടുത്ത വര്‍ഷം അയര്‍ലണ്ടിന്റെ ടൂറിസം പ്രമോഷന് ടൂറിസം അയര്‍ലണ്ട് ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ടൂറിസം മന്ത്രി പാസ്‌ക്കല്‍ ഡൊനെഗുവാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം 7.74 മില്യന്‍ വിനോദസഞ്ചാരികളെയാണ് ടൂറിസം അയര്‍ലണ്ട് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെക്കാള്‍ 6 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പ് പുറത്തിറക്കിയ അടുത്ത വര്‍ഷത്തെ ടൂറിസം നയരേഖയിലാണ് ഈ വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം ഇന്ത്യയ്ക്ക് പുറമേ ചൈനയില്‍ നിന്നും ടൂറിസം അയര്‍ലണ്ട് കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമായി 40, 000 പേരാണ് അയര്‍ലണ്ടില്‍ എത്തിയത്.ബ്രിട്ടീഷ്, ഐറിഷ് സംയുക്ത വിസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. സംയുക്ത വിസ സംവിധാനം ഉയര്‍ത്തിക്കാട്ടിയാകും ഇന്ത്യയിലെയും ചൈനയിലെയും ടൂറിസം പ്രമോഷന്‍. 2025 ഓടെ അയര്‍ലണ്ടിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം പ്രതിവര്‍ഷം 10 മില്യനായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടൂറിസം പ്രമോഷന്റെ ഭാഗമായി ജമ്പ് ഇന്റു അയര്‍ലണ്ട്എന്നൊരു പ്രത്യേക ക്യാംപെയ്‌നും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ജനുവരിയോടെ ഇന്ത്യ ഉള്‍പ്പെടെ 22 ഓളം രാജ്യങ്ങളിലെ ടെലിവിഷന്‍ ചാനലുകളിലും സിനിമ ശാലകളിലും ഈ പരസ്യം പ്രക്ഷേപണം ചെയ്തു തുടങ്ങും. ഇതിനു പുറമേ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയിലും ടൂറിസം അയര്‍ലണ്ടിന്റെ പ്രചാരണ പരിപാടികള്‍ സജീവമാക്കാന്‍ തീരുമാനിച്ചു. 

ടൂറിസം പ്രമോഷന് പുറമേ കവിയും നോബല്‍ സമ്മാന ജേതാവുമായ ഡബ്ല്യൂബി യീറ്റ്‌സിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും പ്രചരണം നല്കും.

Scroll To Top