Wednesday December 07, 2016
Latest Updates

സഞ്ചാരികള്‍ അയര്‍ലണ്ടിലേയ്ക്ക്,ടൂറിസം മേഖല അഭിവൃദ്ധിയിയില്‍

സഞ്ചാരികള്‍ അയര്‍ലണ്ടിലേയ്ക്ക്,ടൂറിസം മേഖല അഭിവൃദ്ധിയിയില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ടൂറിസംരംഗം അഭിവൃദ്ധിയിലേക്കെന്നു സൂചിപ്പിക്കുന്നതാണ് ടൂറിസം രംഗത്തു നിന്നുള്ള കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായാണ് സി എസ് ഒ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലണ്ടിലെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 1.3 മില്യണ്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇത് 1.5 മില്യണായി ഉയര്‍ന്നു. സഞ്ചാരികള്‍ രാജ്യത്തു തങ്ങുന്ന സമയത്തിലും വര്‍ദ്ധനവുണ്ടായി.സഞ്ചാരികള്‍ ചിലവഴിക്കുന്ന രാത്രികളുടെ എണ്ണം 8.9 മില്യണില്‍ നിന്നും 10 ശതമാനം വര്‍ദ്ധിച്ച് 10 മില്യണിലെത്തിയിട്ടുണ്ട്. സഞ്ചാരികളില്‍ നിന്നുമുള്ള വരുമാനം 699 മില്യണ്‍ യൂറോയില്‍ നിന്നും 780 മില്യണ്‍ യൂറോയായി ഉയര്‍ന്നു.
രാജ്യത്തെത്തിയ വിദേശസഞ്ചാരികളില്‍ 41 ശതമാനം ബ്രിട്ടീഷുകാരാണ്.ഈ കാലയളവില്‍ കാര്യമായി വര്‍ദ്ധിച്ച ബിസിനസ് ട്രിപ്പുകളില്‍ പകുതിയിലധികവും നടത്തിയതും യുകെയില്‍ നിന്നുള്ളവര്‍ തന്നെ. യൂറോയുടെ വിലയില്‍ വന്ന തകര്‍ച്ച മൂലം യു എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്.
വിദേശസഞ്ചാരികളൂടെ ഏണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും ഈവര്‍ഷം ഉണ്ടാവുകയെന്ന് ഫാല്‍ടെ അയര്‍ലണ്ട് സി ഇ ഒ ഷോണ്‍ ക്വിന്‍ വിലയിരുത്തി. അയര്‍ലണ്ടില്‍ നിന്നും വിദേശത്തു പോകുന്നവരുടെ എണ്ണത്തിലും 13 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതു മൂലം അയര്‍ലണ്ടുകാര്‍ വിദേശത്ത് ചിലവഴിക്കുന്ന പണത്തില്‍ 70 മില്യണ്‍ യൂറോയുടെ വര്‍ദ്ധനവും നേരിട്ടു.

Scroll To Top