Sunday December 11, 2016
Latest Updates

മറ്റു രാജ്യങ്ങളിലെ ഭീകരാക്രമണം:അയര്‍ലണ്ടിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

മറ്റു രാജ്യങ്ങളിലെ ഭീകരാക്രമണം:അയര്‍ലണ്ടിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: ബ്രസ്സല്‍സ്, പാരിസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലുണ്ടായ ഭീകരാക്രമണം ഇവിടങ്ങളിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ സഞ്ചാരം കുറച്ചതായി റിപ്പോര്‍ട്ട്. ഇത് അയര്‍ലണ്ടിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി ടൂറിസം അയര്‍ലണ്ട് മേധാവി നെയില്‍ ഗിബ്ബണ്‍സ്.

അയര്‍ലണ്ട് താരതമ്യേന സുരക്ഷിതമായ ടൂറിസ്റ്റ് സ്‌പോട്ടായാണ് സഞ്ചാരികള്‍ തരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിനു പുറമെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളാണ് സുരക്ഷിത സ്ഥലങ്ങളായി ടൂറിസ്റ്റുകള്‍ കരുതുന്നത്. ചൈനീസ് മാര്‍ക്കറ്റിന്റെ കൂടുതല്‍ ഷെയര്‍ ലഭിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top