Saturday December 10, 2016
Latest Updates

ഭീകരാക്രമണ ഭീതിയില്‍ അയര്‍ലണ്ടിലെ ടൂറിസം മേഖലയില്‍ വന്‍ തകര്‍ച്ച 

ഭീകരാക്രമണ ഭീതിയില്‍ അയര്‍ലണ്ടിലെ ടൂറിസം മേഖലയില്‍ വന്‍ തകര്‍ച്ച 

ഡബ്ലിന്‍:പല യൂറോപ്യന്‍ രാജ്യങ്ങളും ഐഎസ് ഭീകരാക്രണത്തിന്റെ നിഴലിലാണെന്നും മറ്റു രാജ്യങ്ങളിലേക്കു പോകുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നുമുള്ള യുഎസിന്റെ മുന്നറിയിപ്പ് അയര്‍ലണ്ടിനു തിരിച്ചടിയാകുന്നു. അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 

സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം ടര്‍ക്കി വെടിവച്ചു വീഴ്ത്തിയ പശ്ചാത്തലത്തില്‍ യുഎസിന്റെ ഈ മുന്നറിയിപ്പ് ആഗോള ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ട്രാന്‍സ് ലാന്റിക് വിമാന യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസുമായി പങ്കിടുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ യുറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിച്ചു. പാരീസിലുണ്ടായ ആക്രമണത്തിനു ശേഷം ആദ്യമായി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹോളന്‍ഡേയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയത്. 

സര്‍ക്കാരിനെയും വ്യകതികളെയും ലക്ഷ്യമിട്ട ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിദേശ യാത്രയ്‌ക്കൊരുങ്ങുന്ന അമേരിക്കക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്കിയത്. പാരിസ്, ബെയ്‌റൂട്ട്, ഈജിപ്റ്റ്, ടുനീഷ്യ, മാലി, ബ്രസല്‍സ് എന്നിവിടങ്ങളിലെ ആക്രമണ സംഭവങ്ങള്‍ ലോകരാഷ്ടങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 
അമേരിക്കയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞത് അയര്‍ലണ്ടിന് കനത്ത പ്രഹരമാണ് നല്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട അയര്‍ലണ്ടിനെ പിടിച്ചു കയറ്റിയത് പ്രധാനമായും ടൂറിസം മേഖലയാണ്.

യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണം 2008ലെ റെക്കോര്‍ഡായ 23 മില്യന്‍ ഈ വര്‍ഷം അവസാനം മറികടക്കുമെന്നാണ് പ്രതീക്ഷ. ടൂറിസ്റ്റുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡബ്ലിനിലെ  ഹോട്ടലുകള്‍ കാലിയായി കിടക്കുകയാണ്. തൊഴിലില്ലാത്തവരുടെ എണ്ണവും കൂടി. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് അയര്‍ലണ്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഏറ്റവും കുടുതല്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണെന്ന് ഐറിഷ് ഹോട്ടല്‍സ് ഫെഡറേഷന്‍ വക്താവ് അറിയിച്ചു.

യുറോപ്യന്‍ വിപണിയില്‍ ഐഎജി ഉടമ എയര്‍ ലിംഗസ് ഉള്‍പ്പെടെ എയര്‍ലൈന്‍സ്, ഹോട്ടല്‍ ഗ്രൂപ്പ്, ക്രൂയിസ് കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് നഷ്ടമുണ്ടായി. 

Scroll To Top