Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിന്റെ വികസനം ടൂറിസത്തിലൂടെ?വമ്പന്‍ പദ്ധതികള്‍ ഒരുങ്ങുന്നു 

അയര്‍ലണ്ടിന്റെ വികസനം ടൂറിസത്തിലൂടെ?വമ്പന്‍ പദ്ധതികള്‍ ഒരുങ്ങുന്നു 

ഡബ്ലിന്‍: 2015 ല്‍ അയര്‍ലണ്ടിലെ ടൂറിസം മേഖലയില്‍ 8000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് ഐറിഷ് ടൂറിസം മേഖലയ്ക്ക് ഉണര്‍വായത്. സന്ദര്‍ശകരുടെ എണ്ണം സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ഉണ്ടായിരുന്ന നിലയിലേക്ക് തിരിച്ച് വന്നു. ഇത് ഐറിഷ് ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വായി. ഈ വര്‍ഷം മാത്രം ഐറിഷ് ടൂറിസം മേഖലയില്‍ 8000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

ടൂറിസം വിപണി ഈ വര്‍ഷം 5 ബില്യന്‍ യൂറോയുടെ വരുമാനമാണ് ഐറിഷ് സമ്പദ്ഘടനയ്ക്ക് നേടിക്കൊണ്ടുത്തത്. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 400 മില്യന്‍ യൂറോയുടെ വര്‍ധനയാണ്. 7 വര്‍ഷത്തെ തിരിച്ചടിക്ക് ശേഷം അടുത്ത വര്‍ഷം ഐറിഷ് ടൂറിസം രംഗം വീണ്ടും മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡബ്ലിനെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളര്‍ത്താനാണ് ടൂറിസം അയര്‍ലണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ടൂറിസം മേഖല വളരണമെങ്കില്‍ തലസ്ഥാന നഗരം വികസിക്കണം അതുകൊണ്ട് തന്നെ ഡബ്ലിന്റെ വികസനമാണ് ടൂറിസം അയര്‍ലണ്ട് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ മൈക്കല്‍ കാവ്‌ലെ പറഞ്ഞു.

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട ഹെറിറ്റേജ് കേന്ദ്രങ്ങളിലേക്കും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ടൂറിസം അയര്‍ലണ്ട് ലക്ഷ്യമിടുന്നു. ഇതിനായി ന്യൂഗ്രേഞ്ച്, വാട്ടര്‍ ഫോര്‍ഡിലെ വിക്കിംഗ് ഹെറിറ്റേജ്, കില്‍ക്കെനിയിലെ മധ്യകാല നഗരം തുടങ്ങിയവയ്ക്ക് പ്രചാരം നല്‍കും. അയര്‍ലണ്ടിലെ ടൂറിസം വരുമാനം വര്‍ധിച്ചത് ടൂറിസം അയര്‍ലണ്ടിന് പ്രതീക്ഷ നല്‍കുന്നു. ഇത് കൂടുതല്‍ തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്നും ടൂറിസം അയര്‍ലണ്ട് വ്യക്തമാക്കുന്നു

Scroll To Top