Sunday December 04, 2016
Latest Updates

നികുതി പണം ഉപയോഗിച്ച് സെയിം സെക്‌സ് ടൂറിസം പ്രചാരണം വേണ്ടെന്ന് ബെല്‍ഫാസ്റ്റ് പാസ്റ്റര്‍ 

നികുതി പണം ഉപയോഗിച്ച് സെയിം സെക്‌സ് ടൂറിസം പ്രചാരണം വേണ്ടെന്ന് ബെല്‍ഫാസ്റ്റ് പാസ്റ്റര്‍ 

ബെല്‍ഫാസ്റ്റ് :ടൂറിസം അയര്‍ലണ്ടിന്റെ ‘അയര്‍ലണ്ട് സേസ് ഐ ഡു’ ക്യാമ്പയിനെതിരെ ഫ്രീ പ്രെസ്ബിറ്റേറിയന്‍ മിനിസ്റ്റര്‍, റവ: ഡേവിഡ് മക്കല്‍വീന്‍ രംഗത്തെത്തി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹിതപരിശോധനാഫലം ബാധകമല്ലെന്നിരിക്കേ ഇരു അയര്‍ലണ്ടിന്റേയും ഭാഗമായ ടൂറിസം അയര്‍ലണ്ട് ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് സ്വവര്‍ഗ്ഗ വിവാഹത്തിനനുകൂലമായ പ്രചരണം നടത്തുന്നത് അനീതിയാണെന്ന് അദ്ദേഹം വിലയിരുത്തി.
അയര്‍ലണ്ടിനെ സ്വവര്‍ഗ്ഗ വിവാഹങ്ങളുടെ പറുദീസയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ലോകത്തെ ഒന്‍പത് പ്രമുഖ ടൂറിസം വിപണികളെ ലക്ഷ്യമിട്ട് ഈയാഴ്ച്ചയാണ് ടൂറിസം അയര്‍ലണ്ട് ക്യാമ്പയിന്‍ തുടങ്ങിയത്. എന്നാല്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ ലഭിച്ച വോട്ടുകളുടെ ബലത്തില്‍ അയര്‍ലണ്ടില്‍ മൊത്തത്തില്‍ സ്വവര്‍ഗ്ഗവിവാഹം പ്രചരിപ്പിക്കുന്നത് അനുചിതമാണെന്നാണ് വിലയിരുത്തല്‍.
അതിനിടെ, റിപബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ഹിതപരിശോധനാ ഫലം നോര്‍ത്തേണ്‍ അയര്‍ലണ്ടിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ കൂടി സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമായതോടെ പാശ്ചാത്യ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമായ ഏക
പ്രദേശമായി നോര്‍ത്തേണ്‍ അയര്‍ലണ്ട് മാറി.

Scroll To Top