Saturday May 27, 2017
Latest Updates

ഡബ്ലിന്‍ കൗണ്ടിയിലെ ഈ 5 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാതെ പോകരുത്!

ഡബ്ലിന്‍ കൗണ്ടിയിലെ ഈ 5 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാതെ പോകരുത്!

യര്‍ലണ്ടിലേയ്ക്ക് എന്നത്തേക്കാളും ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്ന കാലമാണ് ഇത്.ഇന്ത്യയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണവും അടുത്തിടെയായി വര്‍ദ്ധിക്കുന്നുണ്ട്.അയര്‍ലണ്ടിലെ നിവാസികള്‍ തന്നെ തലസ്ഥാന നഗരിയിലെ കാഴ്ചകള്‍ കാണാതെ പോകുന്നവരാണ്.ഡബ്ലിന്‍ കൗണ്ടിയില്‍ മാത്രം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങളാണുള്ളത്.ഇവയില്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് പറയപ്പെടുന്ന അഞ്ച് പ്രദേശങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം…

1. ഫീനിക്സ് പാര്‍ക്കും ഡബ്ലിന്‍ സൂവും
പിക്നിക്കിന് ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് വലിയ മതില്‍ കെട്ടിത്തിരിച്ച, 1,750 ഏക്കറോളം വരുന്ന ഫീനിക്സ് പാര്‍ക്ക്. ഐറിഷ് പ്രസിഡന്റിന്റെ വസതിയും ഇവിടെയാണ്. യൂറോപ്പിലെ ഏറ്റവും വലിയ മതിലുള്ള പാര്‍ക്കുകളിലൊന്നുമാണ് ഫീനിക്സ്. പരന്നു കിടക്കുന്ന പുല്‍ത്തകിടികളും, നിരനിരയായി നില്‍ക്കുന്ന മരക്കൂട്ടങ്ങളും കൊതിപ്പിക്കുന്ന കാഴ്ചയാണ്.

പാര്‍ക്കിനുള്ളിലാണ് ഡബ്ലിന്‍ സൂ. ഇന്ന് 700ഓളം ജീവികളാണ് സൂവിലുള്ളത്. 1831 ആരംഭിച്ച ഇത്, ലോകത്തെ ഏറ്റവും പഴയ മൂന്നാമത്തെ സൂവുമാണ്.

2. ഗിന്നസ് സ്റ്റോര്‍ ഹൗസ്
ഗിന്നസ് സ്റ്റോര്‍ ഹൗസിനു മുകളില്‍ നിന്നും ഡബ്ലിന്‍ നഗരത്തെയാകെ വീക്ഷിക്കുക എന്നത് കൗതുകകരവും അതേസമയം അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചയാണ്. 1759ല്‍ ആര്‍തര്‍ ഗിന്നസ് ആണ് 9,000 വര്‍ഷത്തേയ്ക്ക് 45 പൗണ്ട് നല്‍കി ഇത് പാട്ടത്തിനെടുക്കുന്നത്.

3. ഗ്ലാസ്നെവിന്‍ സെമിത്തേരി
ഐറിഷ് ചരിത്രത്തിലെ പല പ്രമുഖരുടെയും അനസാന ഉറക്കം ഗ്ലാസ്നെവിന്‍ സെമിത്തേരിയിലാണ്. വിമോചകനായ ഡാനിയല്‍ ഒ കോണല്‍ മുതല്‍ ഐറിഷ് നേതാവായിരുന്ന മൈക്കല്‍ കോളിന്‍സ് വരെ ഇതില്‍ പെടും. ഐറിഷ് സ്വാതന്ത്ര സമരത്തിന് നേതൃത്വം നല്‍കിയ പല പ്രമുഖരുടെയും കല്ലറകള്‍ ഇവിടെയാണ്.

4. ഡബ്ലിന്‍ മൗണ്ടന്‍സ് വേ
ഹൈക്കിങ് ഇഷ്ടപ്പെടുന്നവരെ ഡബ്ലിന്‍ മൗണ്ടനുകള്‍ ഏറെ ആകര്‍ഷിക്കും. 25 മൈലോളം നീളുന്നതാണ് ഡബ്ലിന്‍ മൗണ്ടന്‍സ് വേ. 12.5 മണിക്കൂറോളം കാല്‍നടയായി യാത്ര ചെയ്യാം.

5. ഡബ്ലിന്‍ ബേ ഡേ ട്രിപ്പ്
ഡബ്ലിനിലെ തീരപ്രദേശത്തുകൂടിയുള്ള പകല്‍യാത്ര നല്ല അനുഭവമാണ് പകരുക. വടക്ക് ഹൗത്ത് മുതല്‍ തെക്ക് ഡാല്‍കി വരെ നീളുന്നതാണ് തീരപ്രദേശം. മികച്ച ഫോട്ടോകള്‍ക്ക് പശ്ചാത്തലമാണ് ഇവിടം.

Scroll To Top