Thursday December 08, 2016
Latest Updates

കൗണ്ടി മേയോ തേടി ഇന്ത്യക്കാരെത്തുമോ ?

കൗണ്ടി മേയോ തേടി ഇന്ത്യക്കാരെത്തുമോ ?

അയര്‍ലണ്ടിലെ കൗണ്ടിയായ മേയോയിലെ വിശേഷങ്ങളുമായി പ്രശസ്ത  ട്രാവല്‍ മാഗസിന്‍ ലോണ്‍ലി പ്ലാനറ്റിന്റെ ഇന്ത്യന്‍ എഡിഷന്‍ . 100,000ഓളം വായനക്കാരുള്ള മോഗസിനില്‍ വൈല്‍ഡ് അറ്റ്‌ലാന്റിക് വേയിലെ കാഴ്ചകളും അനുഭവങ്ങളുമാണ് 13 പേജുകളിലായി വിവരിച്ചിട്ടുള്ളത്. ഇത് വായിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ വൈകാതെ തന്നെ കൗണ്ടി സന്ദര്‍ശിക്കാനെത്തുമെന്നാണ് ടൂറിസം അയര്‍ലണ്ടിന്റെ പ്രതീക്ഷ.

ഇന്ത്യന്‍ ജേണലിസ്റ്റായ അംജുമാന്‍ ഡിയോധറിനെ കഴിഞ്ഞ ഒക്ടോബറില്‍ ടൂറിസം അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു. അദ്ദേഹമാണ് വൈല്‍ഡ് അറ്റ്‌ലാന്റിക് വേയെക്കുറിച്ചുള്ള കാഴ്ചകള്‍ ഇന്ത്യന്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയത്. ഇവിടുത്തെ മനോഹര ദൃശ്യങ്ങളുടെ ഫോട്ടോകളും മാഗസിനില്‍ ചേര്‍ത്തിട്ടുണ്ട്.

വെസ്റ്റ് പോര്‍ട്ട്, മാറ്റ് മുല്ലോയ്, ഗ്രേറ്റ് വെസ്‌റ്റേണ്‍ ഗ്രീന്‍വേ തുടങ്ങിയവയുടെ വിവരണങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്നവയാണ്. ലേഖനം ഇന്ത്യന്‍ ടൂറിസ്റ്റുകളെ മേയോയിലേയ്ക്കും വൈല്‍ഡ് അറ്റ്‌ലാന്റിക് വേയിലേയ്ക്കും സന്ദര്‍ശനത്തിന് എത്തിക്കുമെന്നാണ് കരുതുന്നതെന്ന് ടൂറിസം അയര്‍ലണ്ട് ഇന്ത്യ പ്രതിനിധി ബീനാ മേനോന്‍ പറഞ്ഞു.

Scroll To Top